16 November 2025, Sunday

Related news

November 16, 2025
November 16, 2025
November 15, 2025
November 12, 2025
November 10, 2025
November 8, 2025
November 7, 2025
November 7, 2025
November 6, 2025
November 4, 2025

എംഡിഎംഎ ആവശ്യപ്പെട്ടപ്പോള്‍ കച്ചവടമില്ല എന്ന് മറുപടി; യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

Janayugom Webdesk
മലപ്പുറം
September 24, 2025 2:46 pm

എരമംഗലം കളത്തില്‍പടിയില്‍ ലഹരി ചോദിച്ച് യുവാവിന് നേരെ ആക്രമണം.  പ്രതിയെ പൊലീസ് പിടികൂടി. എരമംഗലം നാക്കോല സ്വദേശി അബ്ദുസ്സമദിനെയാണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. എരമംഗലം കളത്തില്‍ പടി സ്വദേശി സാലിയാണ്  ആക്രമിക്കപ്പെട്ടത്. സാലിയോട് കൂട്ടുകാരനില്‍ നിന്ന് ലഹരിവസ്തുവായ എംഡിഎംഎ വാങ്ങി നല്‍കണമെന്ന് പ്രതി ആവശ്യപ്പെടകയായിരുന്നു.

എന്നാൽ കൂട്ടുകാരന് ലഹരി കച്ചവടമില്ലെന്നായിരുന്നു സാലിയുടെ മറുപടി.  തുടര്‍ന്ന് അബ്ദുസമദ് സാലിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സാലിയുടെ വലതു കണ്ണിന് താഴെയും മൂക്കിനും പരിക്കേറ്റിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.