ഡോ വി.സുഭാഷ് ചന്ദ്ര ബോസ്

June 09, 2021, 12:02 pm

കൃഷിഭവനുകൾ സ്മാർട്ട് ആകുമ്പോൾ

Janayugom Online

മാനവചരിത്രത്തിലെ വികാസ യാത്രയിൽ അവർ സഞ്ചാരികളായതു മുതൽ പ്രകൃതിയേയും പരിസ്ഥിതിയേയും കൂടുതൽ അറിയാൻ തുടങ്ങി.നാടോടികളായ മനുഷ്യർ സ്ഥിരവാസം ആരംഭിച്ച കാലം മുതൽ കാർഷിക പ്രവർത്തികളും ഉടലെടുത്തു. അഗ്രികൾച്ചർ എന്ന വാക്കിൽ പോലും സംസ്കാരം എന്ന സംജ്ഞ കൂടിയുണ്ട്.എല്ലാ സംസ്കാരവും ഉടലെടുത്തതും അടിസ്ഥാനപരമായി വികാസം പ്രാപിച്ചതും കൃഷിയെ ആശ്രയിച്ചു തന്നെയാണ്.വിളകളെയും വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് ജീവിതരീതികൾ ചിട്ടപ്പെടുത്തിയിരുന്നത്. കാലാന്തരത്തിൽ മറ്റു വ്യവസായ സേവനമേഖലകൾ വളർന്നപ്പോൾ പരമ്പരാഗത രീതികൾ കൊണ്ട് മാത്രം കൃഷിക്ക് മുന്നോട്ടുപോകാനാവില്ല അങ്ങനെ അഗ്രികൾച്ചർ അഗ്രി ബിസിനസും അഗ്രി വ്യവസായവുമായി മാറി. കേരളത്തിലെ കൃഷിഭവനുകൾ സ്മാർട്ട് ആക്കുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇതിനായി വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം,കമ്പ്യൂട്ടർ, ഓൺലൈൻ സംവിധാനങ്ങൾ, സോഷ്യൽ മീഡിയ സൗകര്യങ്ങൾ എന്നിവയെല്ലാം പ്രധാനമാണ്. ജനസൗഹൃദ കൃഷിഭവനുകളായി മാറുന്നതോടെ കൃഷിക്കാരിലും കൃഷിയിൽ താല്പര്യമുള്ളവരിലും പുതിയ ആവേശവും ഊർജവും ഉണ്ടാകും.

Sum­ma­ry: When farm hous­es become smart
You may like this video also