Web Desk

കൊച്ചി

January 14, 2021, 4:46 pm

മുഹമ്മദ് അസറുദ്ദീന്‍ എത്തുമ്പോൾ നന്ദി പറയേണ്ടത് കേരളാ ക്രിക്കറ്റിന്റെ വിഷന്‍ 20–20 പദ്ധതിയോട്

Janayugom Online

കേരളാ ക്രിക്കറ്റിലെ പുത്തനുണർവായി മുഹമ്മദ് അസറുദ്ദീന്‍ എത്തുമ്പോൾ നന്ദി പറയേണ്ടത് കേരളാ ക്രിക്കറ്റിന്റെ വിഷന്‍ 20–20 പദ്ധതിയോട്. റോബിൻ ഉത്തപ്പയും ജലക്സക്സേനയുമെല്ലാം കളിക്കുന്നുടെങ്കിലും കേരളത്തിൽ പുതിയ താരോദയങ്ങൾ രൂപം കൊണ്ടത് തേവരയിലെ കെ സി എ ഒരുക്കിയ പരിശീലന കളരിയിൽ നിന്നാണ് .അവിടെ ക്രിക്കറ്റിന് മാത്രമായിരുന്നുപ്രാധന്യം .സൗകര്യങ്ങൾ ഒരുക്കി നൽകി അന്ന് നടത്തിയ പരിശീലനത്തിന്റെ ഗുണഫലം ഇപ്പോഴാണ് തെളിയുന്നത്. വിഷന്‍ 2020 എന്ന പേരില്‍ കേരളാ ക്രിക്കറ്റ് അവതരിപ്പിച്ച പദ്ധതിയുടെ കണ്ടെത്തലാണ് കാസര്‍കോടിന്റെ താരം. ക്രാഷ് കേരളാ പദ്ധതിയുടെ ഭാഗമായി മുഹമ്മദ് അസറുദ്ദീന്‍ എത്തി. ആഭ്യന്തര മത്സരങ്ങളിൽ കഠിനാധ്വാനം ചെയ്തുള്ള മുന്നോട്ടുപോക്കായിരുന്നു അസറുദ്ദീന്റേത് ‘എസ് കെ നായരില്‍ നിന്ന് ക്രിക്കറ്റിന്റെ ഭരണനേതൃത്വം ടിസി മാത്യു ഏറ്റെടുത്തതോടെയാണ് വിഷന്‍ കേരളയും വിഷന്‍ 20–20യും എത്തുന്നത്. 

ക്രാഷ് കേരളയുടെ ഭാഗമായി കൊച്ചിയില്‍ അക്കാഡമി എത്തി. ഇതിലെ താരമായിരുന്നു അസറുദ്ദീന്‍. അന്ന് കെസിഎ സെക്രട്ടറിയായിരുന്ന അനന്തനാരായണന്റെ പ്രത്യേക ശ്രദ്ധ ഇവിടുള്ള താരങ്ങൾക്കെല്ലാം ലഭിച്ചു .ടിനുവും ‚ശ്രീശാന്തിനും അപ്പുറം കേരള ക്രിക്കറ്റിൽ എന്തെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാനായിരുന്നു അന്ന് ടി സി മാത്യുവിന്റെ മറുപടി. ശ്രീശാന്തും സഞ്ജു വി സാംസണും ഈ കേരളാ ടീമിലുണ്ട്. ടിനു യോഹന്നാനാണ് കോച്ച്‌. മിക്കവാറും എല്ലാ താരങ്ങളും ഐപിഎല്‍ ടീമിന്റെ ഭാഗമായവരും. അതുകൊണ്ട് തന്നെ മതിയായ മത്സര പരിചയമുള്ളവരാണ് ടീമിലുള്ളത്. ഇവര്‍ക്കൊപ്പം മുഹമ്മദ് അസുറൂദ്ദീനെ പോലുള്ള താരങ്ങള്‍ മികവ് കാട്ടിയാല്‍ കേരളത്തിന് ഏറെ മുന്നോട്ടുപോവാനാകും . കരുത്തുള്ള താരനിര കേരളത്തിനുണ്ടെന്ന് ഏവരും സമ്മതിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയാണ് കേരളാ ക്രിക്കറ്റ് ഈ തലത്തിലേക്ക് ഉയരുന്നത്.

കേരളത്തില്‍ ഉടനീളം ടിസിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയങ്ങളുണ്ടായി. ഇടുക്കിയിലും കാസര്‍ഗോഡും പോലും അതിന്റെ മാറ്റങ്ങള്‍ കണ്ടു. ടിസി മാത്യുവിനെ പുറത്താക്കി പുതിയ നേതൃത്വം അധികാരം പിടിച്ചപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നോട്ട് പോകാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൂടുതല്‍ കളിക്കാരെത്തി. വാട്‌മോറെ കേരളത്തിന്റെ കോച്ചാക്കിയും കളിക്കാരുടെ സമീപനത്തില്‍ വലിയ മാറ്റം വരുത്തി. അങ്ങനെയാണ് കേരളാ ക്രിക്കറ്റ് മുന്നേറുന്നത്.

സെയീദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുബയ്യെ എട്ടുവിക്കറ്റിന് തകര്‍ക്കുകയായിരുന്നു കേരളം. 37 ബോളില്‍ അതിവേഗ സെഞ്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസറൂദ്ദീനാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. 54 ബാളില്‍ 11 സിക്‌സും 9 ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ അസറുദ്ദീന്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. 197 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. 33 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും 22 റണ്‍സെടുത്ത ക്യാപ്ടന്‍ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

സച്ചിന്‍ ബേബി 2 റണ്‍സുമായി പുറത്താാകാതെ നിന്നു. മുംബയ്ക്ക് വേണ്ടി തുഷാര്‍ ദേശ് പാണ്ഡെയും മുലാനിയും ഓരോ വിക്കറ്റുകള്‍ വീതം നേടി.ടോസ് നേടിയ കേരള ക്യാപ്ടന്‍ സഞ്ജു സാംസണ്‍ മുംബയ്യെ ബാറ്റിംഗിനയക്കുകയായിരുന്നു, ഓപ്പണര്‍മാരായ ഭൂപീന്ദ്ര ജെയിസ്വാളും ആദിത്യ താരെയും ചേര്‍ന്ന് മുംബയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാംവിക്കറ്റില്‍ ഇവര്‍ 88 റണ്‍സ് നേടി. 9.5 ഓവറില്‍ ജലജ് സക്‌സേനയുടെ ബൗളിംഗില്‍ റോബിന്‍ ഉത്തപ്പയുടെ ക്യാച്ചില്‍ ആദിത്യ 42 റണ്‍സിന് പുറത്തായി. തൊട്ടുപിന്നാലെ 40 റണ്‍സെടുത്ത ജെയ്സ്വാളും പുറത്തായി നിതീഷിനായിരുന്നു വിക്കറ്റ്. ക്യാപ്ടന്‍ സൂര്യ 38 റണ്‍സ് നേടി. കേരളത്തിന് വേണ്ടി. ജലജ് സക്‌സേനയും ആസിഫും മൂന്നുവിക്കറ്റ് വീതവും നിതീഷ് ഒരു വിക്കറ്റും നേടി.

ENGLISH SUMMARY:When Moham­mad Azharud­din arrives, thank for to Ker­ala Crick­et’s Vision 20–20 project
You may also like this video