September 29, 2022 Thursday

Related news

February 12, 2022
November 24, 2021
July 1, 2021
June 23, 2021
June 16, 2021
June 15, 2021
June 10, 2021
June 2, 2021
December 30, 2020
December 1, 2020

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുമ്പോൾ കേരളത്തിന് 200 സ്റ്റോപ്പുകൾ നഷ്ട്ടപെടും

Janayugom Webdesk
കൊച്ചി
September 5, 2020 3:13 pm

ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുമ്പോൾ കേരളത്തിന് 200 സ്റ്റോപ്പുകൾ നഷ്ടമായേക്കും. രാജ്യത്തെ ആകെ സർവീസ് നടത്തുന്ന ലാഭത്തിലല്ലാത്തവയായ 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളും റെയിൽവേ പിൻവലിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. റെയിൽവേ ടൈംടേബിൾ പരിഷ്കരികരണം മൂലം ദക്ഷിണ റെയിൽവേയിൽ പിൻ‌വലിക്കാൻ സാധ്യതയുള്ള 800 സ്റ്റോപ്പുകൾ ഉൾപ്പെടുന്നവയാണ് കേരളത്തിലെ 200 എണ്ണം.മൂന്നു  വിഭാഗങ്ങളായി തിരിച്ചാണു സ്റ്റോപ്പുകൾ പിൻവലിക്കുകയെന്നാണ് സൂചന. രാത്രി 12നും പുലർച്ചെ നാലിനുമിടയിൽ വരുന്ന സ്റ്റോപ്പുകൾ, തീരെ യാത്രക്കാരില്ലാത്ത സ്റ്റോപ്പുകൾ, പാസഞ്ചറുകൾ എക്സ്പ്രസുകളായി മാറ്റുമ്പോൾ ഒഴിവാക്കേണ്ടത് എന്നിങ്ങനെയാണ് പട്ടിക

കേരളത്തിന് നഷ്ടമാകുന്ന സ്റ്റോപ്പുകളിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാകുമ്പോഴുള്ളവയാണ്. കൊല്ലം–പുനലൂർ, തൃശൂർ–ഗുരുവായൂർ, ഷൊർണൂർ–നിലമ്പൂർ, എറണാകുളം–കൊല്ലം സെക്‌ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകളിൽ ചിലത് റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യും. കൊല്ലം–ചെങ്കോട്ട, ചെങ്കോട്ട– കൊല്ലം, എറണാകുളം– കോട്ടയം, കായംകുളം– എറണാകുളം, കായംകുളം– എറണാകുളം, കൊല്ലം– എറണാകുളം എന്നിവയാണു ഇത്തരത്തിൽ തെക്കൻ കേരളത്തിൽ റദ്ദാക്കാൻ സാധ്യതയുളള പാസഞ്ചർ സർവീസുകൾ. പുനലൂർ–മധുര, ഗുരുവായൂർ–പുനലൂർ, കോയമ്പത്തൂർ–മംഗളൂരു എന്നീ പാസഞ്ചറുകളാണ് എക്സ്പ്രസാക്കുന്നത്. ഇവയുടെ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകളും ഇല്ലാതാകും

രാത്രി 12നും പുലർച്ചെ നാലിനുമിടയിൽ വരുന്ന സ്റ്റോപ്പുകൾ നിർത്തലാക്കണമെന്ന നിർദേശത്തിൽ പക്ഷേ ജില്ലാ ആസ്ഥാനങ്ങളിലെ സ്റ്റോപ്പുകൾ നിലനിർത്തിയേക്കും. വേണാട് എക്സ്പ്രസിന്റെ മയ്യനാട്, ഡിവൈൻ നഗർ സ്റ്റോപ്പുകൾ ഒഴിവാക്കുമെന്നാണു സൂചന. 3 മുതൽ 7 വരെ സ്റ്റോപ്പുകൾ ഇത്തരം ട്രെയിനുകൾക്കു കുറയും.  കേരളത്തിലെ വടക്കൻ- തെക്കൻ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമൃത, രാജ്യറാണി, മലബാർ, മാവേലി എന്നീ ട്രെയിനുകളുടെ അസമയത്തെ സ്റ്റോപ്പുകൾ കുറയ്ക്കുന്നതു പ്രായോഗികമല്ലെന്ന നിലപാടും ദക്ഷിണ റെയിൽവേയിലെ  മുതിർന്ന ഉദ്യോഗസ്ഥർക്ക്  അഭിപ്രായമുണ്ട്
.
കോവിഡിൻ്റെ മറവിൽ 500 ലധികം ട്രെയിനുകൾ റദ്ദാക്കാനും പതിനായിരത്തിലധികം സ്റ്റോപ്പുകൾ നിർത്തലാക്കാനുമുള്ള റെയിൽവേയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ഏഴായിരത്തിലധികം ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിൻ്റെ എക്സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു .  തീവ്രസ്വകാര്യവൽക്കണത്തിൻ്റെ ഭാഗമായി ലാഭം മാത്രം മുൻനിർത്തി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ റെയിൽവേയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാർക്കും സ്ഥിര യാത്രക്കാർക്കും  ഇരുട്ടടിയാണ്.  സാമ്പത്തിക തകർച്ചയുടെ വേളയിൽ ഇത്തരം തീരുമാനങ്ങൾ രാജ്യമൊട്ടാകെ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. ഈ ജനദ്രോഹ തീരുമാനത്തിൽ നിന്ന് റെയിൽവേ അധികാരികൾ  പിൻമാറണമെന്ന് സംഘടന   ആവശ്യപ്പെടുന്നു. ഓൺലൈൻ യോഗത്തിൽ പ്രസിഡൻറ് എം ഗീത, സെക്രട്ടറി ജെലിയോൺസ്, ട്രഷറർ ബി വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Eng­lish sum­ma­ry; When train ser­vices are restored, Ker­ala will lose 200 stops

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.