മലയാള സീരിയൽ ‑സിനിമാരംഗത്ത് വേറിട്ട വ്യക്തിത്വത്തിനും വേഷങ്ങൾക്കും ഉടമയാണ് നടി സോണിയ. പാരിജാതത്തിലെ മീരയേയും അമ്മയിലെ മാലതിയേയും മലയാളി പ്രേക്ഷകർ അത്രപെട്ടെന്ന് ഒന്നും മറക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ സജീവമായിരുന്ന താരം ഇപ്പോൾ തിരക്കുള്ള രാഷ്ട്രീയ പ്രവർത്തകയും അഡ്വക്കേറ്റുമാണ്. സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ പ്രവർത്തന കാര്യങ്ങൾ പങ്കിട്ടിരുന്ന സോണിയ പെട്ടെന്നാണ് എഫ് ബിയിൽ നിന്നും അപ്രത്യക്ഷയാകുന്നത്. ഇതിനുള്ള കാരണം തേടുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ.
അഡ്വ. സോണിയ റഷീദ് എന്ന അഭിനേത്രിയെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമാകുന്നത് പത്മരാജന്റെ ‘വാടകയ്ക്ക് ഒരു ഹൃദയം പരമ്പരയിലൂടെയാണ്. സിനിമയിൽ ജയഭാരതി അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് സോണിയ മിനി സ്‌ക്രീനിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. സോണിയയുടെ അഭിനയമികവ് തെളിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നടി പ്രേക്ഷകർക്ക് മുൻപിൽ കാഴ്ച വെച്ചു. പറയി പെറ്റ പന്തിരുകുലം, മാർത്താണ്ഡവർമ, കുഞ്ഞാലിമരയ്ക്കാറിലെ കനകാംഗി, ആദിപരാശക്തി, സ്വാമിയേ ശരണമയ്യപ്പാ, ദേവിമാഹാത്മ്യം, തുടങ്ങി നിരവധി കഥാപത്രങ്ങൾ സോണിയുടെ അഭിനയമികവ് തെളിയിക്കുന്നവയാണ്. എന്നാൽ പിന്നീട് അധികം സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല.
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ ആളാണ്. രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ ബിനോയ് ഷാനൂർ ആണ് സോണിയയുടെ ഭർത്താവ്. ഇവരുടെ മകൾ അൽ – ഷെയ്ഖ പർവീനും അമ്മയെപോലെ തന്നെ ആർദ്രം, ബാലാമണി, അമ്മ എന്നീ സീരിയലുകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്.
English summary: Where is actress Sonia Rasheed who suddenly disappeared one day
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.