
സ്വർണത്തിന്റെ വിലയില്‍ വീണ്ടും കുതിപ്പ്. രാവിലത്തെ വർധനവിന് പുറമെ 440 രൂപ കൂടി വർധിച്ച് 87,440 രൂപ എന്ന റെക്കോർഡിലെത്തി. ഇന്ന് ആദ്യമായാണ് സ്വർണവില 87,000 ൽ എത്തിയത്. സ്വർണം സാധാരണക്കാരന് അപ്രാപ്യമാകുന്ന സാഹചര്യത്തിലേക്കാണ് സ്വർണവില വീണ്ടും കുതിക്കുന്നത്.
രാവിലെയും ഉച്ചയ്ക്കുമായി ആകെ 1,320 രൂപയുടെ വർദ്ധനവാണ് ഒരു പവന്റെ വിലയിലുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.വെള്ളിയുടെ വിലയും സ്വർണവിലയ്‌ക്കൊപ്പം കുതിച്ചുയരുകയാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയുൾപ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും. സ്വർണത്തിനൊപ്പം തന്നെ വെള്ളിയുടെ വിലയും കുതിച്ചുയരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.