19 April 2024, Friday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023

കുട്ടികളെ പീഡിപ്പിക്കുന്ന പൂജാരിയുടെ പൂജ ഏത് ദൈവമാണ് സ്വീകരിക്കുക?: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 24, 2021 3:38 pm

ബാലപീഡകനായ പൂജാരിയുടെ പ്രാര്‍ത്ഥനയും പൂജയും ഏതു ദൈവമാണ് സ്വീകരിക്കുകയെന്ന് പോക്സോ കേസിലെ പ്രതിയോട് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മഞ്ചേരി വട്ടേങ്കോട് സ്വദേശിയായ പൂജാരി മധുനാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്ര പൂജാരിയായ മധുനാരായണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്.

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയുടെ കൂടെ കൂടി ഇവരുടെ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പൂജാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സഹോദരങ്ങളുടെ മുന്നില്‍ വെച്ചായിരുന്നു. ഏതു ദൈവമാണ് ഇത്തരത്തിലുള്ള പൂജാരിയുടെ പൂജ സ്വീകരിക്കുകയെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സിയാദ് റഹ്മാനും ചോദിച്ചു.

കേസിലെ പ്രതിയെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേയും സ്ത്രീയേയും ഉപേക്ഷിച്ച്‌ പോയ ഭര്‍ത്താവിനേയും കോടതി വിമര്‍ശിച്ചു. കുഞ്ഞുങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുത്താണ് ഇയാള്‍ അവരെ ഉപേക്ഷിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയുടെ മൂത്തകുട്ടിയെ പൂജാരി പല തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പൂജാരി അറസ്റ്റിലാവുകയും പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു.

ENGLISH SUMMARY:Which deity accepts the wor­ship of a priest who is a child moles­ter ?: High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.