September 28, 2022 Wednesday

Related news

September 26, 2022
September 25, 2022
September 14, 2022
September 14, 2022
September 7, 2022
September 5, 2022
August 29, 2022
August 27, 2022
August 27, 2022
August 26, 2022

ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടിയാണ് കൂടുതല്‍ പണം പരസ്യത്തിന് മുടക്കിയത്; കണക്കുകള്‍ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
April 8, 2021 4:13 pm

ഇന്ത്യയിലെ ഗൂഗിളില്‍ വരുന്ന രാഷ്ട്രീയ പര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് ഗൂഗിള്‍. 2019 ഫെബ്രുവരി 19 മുതല്‍ 2021 ഏപ്രില്‍ 8വരെ ഗൂഗിള്‍ അഡ് വഴി ചെയ്ത പരസ്യങ്ങളുടെ വിവരങ്ങളാണ് ഗൂഗിള്‍ പുറത്ത് വിട്ടത്. 22,459 പരസ്യങ്ങളാണ് ഇക്കാലയളവില്‍ ഗൂഗിള്‍ ചെയ്തത്. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ മുടക്കിയത് 68 കോടി രൂപയാണ്. കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയിരിക്കുന്നത് തമിഴ്നാടാണ്. 32.63 കോടിയാണ് പരസ്യങ്ങള്‍ക്കായി ചിലവിഴിച്ചത്. രണ്ടാം സ്ഥാനത്ത് ‍ഡല്‍ഹിയാണുള്ളത്. 6.44 കോടി രൂപയോളമാണ് ഡല്‍ഹിയില്‍ പാര്‍ട്ടികള്‍ ചിലവഴിച്ചത്.

അതേസമയം കേരളം ചിലവഴിച്ചത് 65.23 ലക്ഷം മാത്രമാണെന്ന് ഗൂഗില്‍ ട്രാന്‍സ്പിരന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. മിഴ്നാട്ടില്‍ നിന്നുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യാണ് ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടി . രണ്ട് വര്‍ഷത്തില്‍ 2,157 പരസ്യങ്ങള്‍ക്കായി 20.73 കോടി രൂപയാണ് പാര്‍ട്ടി മുടക്കിയത്. ഏറ്റവും കൂടുതല്‍ പണം മുടക്കിയ പരസ്യം ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ഗാനമായ ‘സ്റ്റാലിന്‍ താ വരാറ്’ ആണ്. 1,452 പരസ്യങ്ങള്‍ നല്‍കിയ ബിജെപി തൊട്ട് പിന്നിലുണ്ട്. 17.29 കോടിയാണ് ഇതിനായി ചിലവഴിച്ചത്. എഐഎഡിഎംകെ മൂന്നാം സ്ഥാനത്തായിയുണ്ട്. 214 പരസ്യങ്ങള്‍ക്കായി ഇവര്‍ ചിലവാക്കിയത് 7.18 കോടി രൂപ. 2.93 കോടി രൂപ മുടക്കി കോണ്‍ഗ്രസ് ഇക്കാലയളവില്‍ 422 പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. സിപിഐഎം 32 പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഗൂഗിള്‍ ലിസ്റ്റില്‍ ഡിഎംകെയുടെയും ബിജെപിയുടെയും വേറെയും അക്കൌണ്ടുകള്‍ കാണിക്കുന്നുണ്ട്. പല പ്രാദേശിക പാര്‍ട്ടികളും ഏജന്‍സി അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പരസ്യം ചെയ്തിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ ഫെബ്രുവരിയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഗൂഗിളില്‍ പ്രതിദിനം ചിലവവിച്ചിരുന്ന തുക രണ്ട് ലക്ഷത്തിനും താഴെയായിരുന്നെങ്കില്‍ അത് ഇന്ന് 80 ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ENGLISH SUMMARY:Which par­ty spent the most mon­ey on adver­tis­ing in this election?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.