വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കാൻ ശ്രമിക്കവേ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. നാറാണി മണികണ്ഠ വിലാസത്തിൽ മണികണ്ഠൻ നായരുടെ ഭാര്യ തുളസിയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. കൈക്ക് വേദനയുണ്ടായെങ്കിലും അത് സോപ്പ് എടുക്കുമ്പോൾ കല്ലിൽ ഉരഞ്ഞതാകുമെന്നാണ് തുളസി കരുതിയത്. എന്നാൽ, അല്പം കഴിഞ്ഞ് നീരുവന്ന് കൈ വീർക്കാൻ തുടങ്ങി. തുടർന്ന് ഇവരെ മകൻ സമീപത്തെ വൈദ്യശാലയിൽ എത്തിച്ചു.
ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമാകാൻ തുടങ്ങി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈദ്യർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, നെയ്യാറ്റിൻകരയിൽ എത്തിയപ്പോഴേക്കും തുളസി മരിച്ചിരുന്നു.
English summary: while snake bite house wife died
you may also like this video