ഡല്‍ഹി: സുഹൃത്തിനെ തോക്ക് കാണിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ യുവാവിന്റെ കാല്‍പാദത്തില്‍ വെടിയേറ്റു. ഡല്‍ഹിയിലെ തിലക് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇരുപത്തഞ്ചുകാരനായ സോനു ശര്‍മ്മയ്ക്കാണ് സുഹൃത്ത് മേഘയെ തോക്ക് കാണിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിയേറ്റത്.
സംഭവം നടക്കുന്ന സമയത്ത് സോനു മദ്യപിച്ചിരുന്നതായും അബദ്ധത്തിലാണ് പാദത്തില്‍ വെടിയേറ്റതെന്നും ചോദ്യം ചെയ്യലിനിടയില്‍ മേഘ പൊലീസിനോട് വെളിപ്പെടുത്തി. മേഘയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സോനു ശര്‍മ്മയെ അറസ്റ്റ് ചെയ്തു.
ശര്‍മ്മയുടെ സുഹൃത്തായ മനോജിനെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് വെളിപ്പെടുത്തി. തോക്ക് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ആയുധം കൈവശം വച്ചതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
English Summary: While trying to show gun to his friend accidentally shot the leg.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.