കണ്ണൂരിൽ തുണി കഴുകുന്നതിനിടെ കുഴിയിൽ വീണ വീട്ടമ്മ പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ കണ്ണൂർ ഇരിക്കൂർ ആയിപ്പുഴ ഗവണ്മെന്റ് എൽപി സ്കൂളിന് സമീപം വീട്ടിൽ തുണി കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയാണ് കാൽ വഴുതി കുഴിയിൽ വീണത്. തുടർന്ന് ആറ് മീറ്ററോളം ഈ ഗർത്തത്തിലൂടെ സഞ്ചരിച്ച് ഈ ഇവർ സമീപത്തെ വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്.മട്ടന്നൂരിൽ നിന്ന് അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയിരുന്നു.
മുൻ പഞ്ചായത്തംഗം കെഎ അയൂബിന്റെ ഭാര്യ ഉമൈബയാണ് കുഴിയിൽ താഴ്ന്നത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവർ വീട്ടിൽ തുണി കഴുകുന്നതിനിടെ ഒരു ഗർത്തം രൂപപ്പെടുകയും തുടർന്ന് മണ്ണ് മാറി ഇവർ കുഴിയിൽ അകപ്പെടുകയും ആയിരുന്നു.
അടുത്ത വീട്ടിലെ കിണറ്റിൽ നേരത്തെ ഗുഹയ്ക്ക് സമാനമായ ഒരു ഭാഗം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാലക്രമേണ മണ്ണിടിഞ്ഞു വീണ് നീളമുള്ള ഗർത്തമായി മാറിയതാണെന്ന് കരുതുന്നു. എന്നാൽ ഗർത്തത്തിന്റെ നീളത്തെക്കുറിച്ച് ആർക്കും ധാരണ ഉണ്ടായി.
English summary: While washing clothes in Kannur the housewife fell into a pit and was found in the well of the next house
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.