പി പി ചെറിയാൻ

വാഷിംഗ്‌ടൺ

February 07, 2020, 8:12 pm

അൽ ഖൈദ നേതാവ് ക്വാസിം അൽ റിമിയെ വധിച്ചതായി വൈറ്റ് ഹൗസ്

Janayugom Online

അൽ ഖൈദ ഭീകര സംഘടനയുടെ അറേബ്യൻ പെനിൻസുല നേതാവ് അൽ റിമിയെ വധിച്ചതായി വൈറ്റ് ഹൗസ്  വെളിപ്പെടുത്തി .യെമനിൽ ഒരു വ്യോമാക്രമണത്തിലാണ് അൽ റിമി കൊല്ലപ്പെട്ടത് .യെമനിലെഅമേരിക്കൻ കേന്ദ്രങ്ങളിൽ തുടർച്ചയായി ആക്രമണം ആസൂത്രണം ചെയ്തിരുന്നത് ക്വാസിം അൽ റിമിയുടെ നേത്വത്തിലായിരുന്നുവെന്നു വൈറ്റ്ഹൗസ് ആരോപിച്ചു . 10 മില്യൺ ഡോളറാണ് ഇയാളുടെ തലക്കു അമേരിക്ക
വിലയിട്ടിരുന്നത്. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിട്ടില്ല .

Eng­lish Sum­ma­ry: white house announces death of ter­ror­ist leader quas­sim al rimi

You may also like this video