വൈറ്റ്ഹൗസില്‍ വ്യാഴാഴ്ച ദീപാവലി ആഘോഷം

Web Desk
Posted on October 22, 2019, 1:33 pm

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ദീപാവലി ആഘോഷിക്കും. വൈറ്റ് ഹൗസിലെ ട്രംപിന്റെ മൂന്നാമത്തെ ദീപാവലി ആഘോഷമാണ് ഇത്തവണത്തേത്.

ട്രംപ് തന്നെ ദീപം തെളിയിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഇന്തോ- അമേരിക്കന്‍ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാകും. മന്ത്രിസഭാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടാകും.

രാജ്യത്ത് 27നാണ് ദീപാവലി ആഘോഷം. കഴിഞ്ഞ വര്‍ഷത്തെ വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷങ്ങളിലേക്ക് ഇന്ത്യന്‍ സ്ഥാനപതി നവതേജ് സര്‍നയെയും ക്ഷണിച്ചിരുന്നു.
ഇതിനകം തന്നെ അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങല്‍ തുടങ്ങിക്കഴിഞ്ഞു.
ഇന്തോ-അമേരിക്കന്‍ സമൂഹത്തോടൊപ്പം ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചു. ഗവര്‍ണറുടെ വസതിയിലായിരുന്നു ആഘോഷങ്ങള്‍. ബാപ്‌സ് ശ്രീസ്വാമി നാരയണ്‍ ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചതായി റിപ്പബ്ലിക്കന്‍ എംപി പീറ്റ് ഒസ്ലോണ്‍ ട്വീറ്റ് ചെയ്തു.

2009ല്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.