Web Desk

March 10, 2021, 2:30 pm

ബൈഡന്റെ വളര്‍ത്തുനായ്ക്കളെ പുറത്താക്കി വൈറ്റ് ഹൗസ്

Janayugom Online

ജീവനക്കാരനെ ആക്രമിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ വാർത്തുനായ്ക്കളെ വൈറ്റ് ഹൗസിൽ നിന്നും തിരിച്ചയച്ചു . നായയുടെ അക്രമസ്വഭാവം കണക്കിലെടുത്താണ് ബൈഡന്റെ ഡെലാവേറിലുള്ള വീട്ടിലേക്ക് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട രണ്ട് നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കിയത്.

നായ കടിച്ച ജീവനക്കാരന്റെ ആരോഗ്യസ്ഥിതിയെപറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല .എന്നാൽ നായ ആക്രമിച്ചു എന്ന് വൈറ്റ് ഹോബ്സ് സ്ഥിരീകരിച്ചിട്ടൂണ്ട് .വൈറ്റ് ഹൗസ് സെക്രട്ടറി ജെന്‍ സാകിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ചാംപും മേജറും പുതിയ സ്ഥലവും ആള്‍ക്കാരുമായി പരിചയപ്പെട്ടു വരുന്നേയുള്ളൂ. മേജറിന് അപരിചിതനായ ഒരാള്‍ തിങ്കളാഴ്ച വൈറ്റ് ഹൗസിലെത്തിയപ്പോള്‍ നടന്ന സംഭവത്തില്‍ അയാള്‍ക്ക് ചില ചെറിയ പരിക്കുകള്‍ പറ്റി,’ ജെന്‍ സാകി പറഞ്ഞു. വൈറ്റ് ഹൗസ് മെഡിക്കല്‍ യൂണിറ്റ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റയാള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

eng­lish summary;White House fires Biden’s pet dog
you may also like this video;