പി പി ചെറിയാന്‍

വാഷിങ്ടന്‍ ഡിസി

January 18, 2020, 2:26 pm

പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും

Janayugom Online

പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും മത സംഘടനകള്‍ക്കു ഫെഡറല്‍ ഫണ്ട് നല്‍കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ഫെഡറല്‍ പ്രോഗ്രാമുകളില്‍ റിലീജിയസ് ഓര്‍ഗനൈസേഷനുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനു പ്രസിഡന്റ് ട്രംപ് നടപടികള്‍ സ്വീകരിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം 2018 ല്‍ ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഈ വിഷയങ്ങളെ കുറിച്ചു പ്രതിപാദിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

2003 ല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സ്‌കൂള്‍ പ്രെയറിനെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കാതലായ മാറ്റം ഈ മാസം തന്നെ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. സ്‌കൂള്‍ ഡിസ്ട്രിക്ട് അധികൃതര്‍ക്ക് അവരുടെ പോളിസികള്‍ അനുസരിച്ചു സ്‌കൂള്‍ പ്രാര്‍ഥന തടയുന്നതിനുള്ള അവകാശം പുതിയ ഉത്തരവിറക്കുന്നതോടെ ഇല്ലാതാകുമെന്നും അതിലൂടെ പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥനയ്ക്കുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുമെന്നും വൈറ്റ് ഹൗസിന്റെ അറിയിപ്പില്‍ പറഞ്ഞു.

ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡ്‌വൈസറി ബോര്‍ഡ് അംഗം ജോണി മൂര്‍ വൈറ്റ് ഹൗസിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. എങ്ങനെ ആര് ആരോട് പ്രാര്‍ത്ഥിക്കണമെന്നൊന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ വ്യക്തമല്ലെന്നും മൂര്‍ പറഞ്ഞു.

YOU MAY ALSO LIKE