Web Desk

വാഷിങ്ടണ്‍

March 13, 2020, 9:43 pm

ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കേണ്ട ആവശ്യമില്ല; വൈറ്റ് ഹൗസ്

Janayugom Online

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കേണ്ട ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ്. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ പ്രസ് സെക്രട്ടറിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ബൊല്‍സൊനാരോയുടെ സഹായികളിൽ ഒരാളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബ്ബിലേക്ക് ബൊല്‍സൊനാരോ നടത്തിയ യാത്രയ്ക്കിടെ ട്രംപോ വൈസ് പ്രസിഡന്റ് മെക്ക് പെന്‍സോ പിന്നീട് വൈറ്‌സ ബാധ സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി അടുത്ത് ഇടപഴകിയിട്ടില്ല. അതിനാല്‍ ഇപ്പോള്‍ പരിശോധന ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചത്.

നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ട ആവശ്യമില്ല. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവര്‍ മാത്രമാണ് ക്വാറന്റൈനില്‍ കഴിയേണ്ടതെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്തിരുന്നു.

you may also like his video;