പ്രതീഷ്‌.ഒ

കാഞ്ഞങ്ങാട്

October 29, 2020, 5:39 pm

ഴമാറി വെയില്‍ തെളിഞ്ഞപ്പോള്‍ ആവിയില്‍ വെള്ളത്താമര വസന്തം

Janayugom Online

വെള്ളളത്താമരകള്‍ കാഞ്ഞങ്ങാടിന്റെ തീരദേശത്തെ മനോഹരമായ കാഴ്‌ചയാണ്‌. വെയില്‍ തെളിഞ്ഞപ്പോള്‍ കാഞ്ഞങ്ങാടിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ വെള്ളത്താമരയുടെ വസന്തം. കാഞ്ഞങ്ങാട്‌ റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ നീലേശ്വരം ഭാഗത്തേക്കുള പാളത്തിന്‌ ഇരുവശങ്ങളിലെ വെള്ളക്കെട്ടിലാണ്‌ പ്രകൃതിയുടെ ഈ വശ്യ മനോഹര കാഴ്‌ച ഒരുക്കി വെള്ളത്താമരകള്‍ പൂത്തുലഞ്ഞത്‌. തരിശിട്ടുകിടക്കുന്ന വയലുകളാണ്‌ മഴക്കാലത്ത്‌ വെള്ളം നിറഞ്ഞ്‌ ആവി (പൊയ്‌ക ) കളായി മാറുന്നത്‌. ഓരോ വര്‍ഷങ്ങളിലും ഇവിടുത്തെ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ഈ മനോഹാരിത എനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കും. നിരവധി ആവികള്‍ നിറഞ്ഞ സ്ഥലമായതിനാലാണ്‌ ഈ പ്രദേശങ്ങള്‍ക്ക്‌ ആവിക്കര ‚മുറിയനാവി, കല്ലൂരാവി, പുഞ്ചാവി തുടങ്ങിയ പേരുകള്‍ ഉണ്ടായിട്ടുള്ളത്‌. വയലുകള്‍ അപ്രത്യക്ഷമായി മാറുന്നതോടെ തീരപ്രദേശത്തിന്റെ ശുദ്ധജല സ്രോതസ്സുകളായ ആവികളും അപ്രത്യക്ഷമാവുകയാണ്‌. റെയില്‍വേ പാളവും അതിനോട്‌ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്വലങ്ങളിലും മാത്രമാണ്‌ നിലവില്‍ താമര പൊയ്‌കകള്‍ അവശേഷിച്ചിട്ടുള്ളത്‌. താമരക്കോഴി, കിന്നരിക്കോഴി, കിന്നരിക്കോഴി, ചെറിയ കിന്നരി കോഴി, നാമാവശേഷ മായിക്കൊണ്ടിരിക്കുന്ന ചേരക്കോഴികള്‍ എന്നിവയുടെ പ്രധാന ആശ്രയം കൂടിയാണ്‌ ഈ പൊയ്‌കകള്‍. കാഞ്ഞങ്ങാട്‌ നഗരത്തിലെ മലിനജലവും ഇന്ന്‌ ഒഴുകിയെത്തുന്നത്‌ ഈ പൊയ്‌കകളിലാണ്‌.