Web Desk

ജനീവ

June 06, 2020, 9:11 pm

ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Online

രാജ്യത്ത് കൊറോണ വ്യാപനം സംബന്ധിച്ച ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ രോഗവ്യാപനം തികച്ചും സ്ഫോടനാത്മകമായ അവസ്ഥയിലെന്നാണ് ഇന്നലെ ഡബ്ല്യുഎച്ച്ഒ എക്സിക്യൂട്ടിവ് ഡയറക്ടർ മൈക്കിൽ റയാൻ മുന്നറിയിപ്പ് നൽകിയത്. രോഗ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഫലപ്രാപ്തിയിൽ എത്തുന്നതിന് മുമ്പുതന്നെ ഇളവുകൾ നൽകുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും. ലോക്ഡൗൺ എർപ്പെടുത്തിയ മാർച്ച് 24ന് രാജ്യത്ത് ആകെ 512 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ജൂൺ ആറ് ആകുമ്പോൾ ഇത് 2.37 ലക്ഷമായി ഉയർന്നു. മരണം 6642 ആയി. ദക്ഷിണേഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അവസ്ഥയും സമാനമാണെന്നും റയാൻ പറഞ്ഞു.
ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ജനസാന്ദ്രത കൂടുതലും ഗ്രാമങ്ങളിൽ ജനസാന്ദ്രത കുറവുമാണെന്നും അതുകൊണ്ടുതന്നെ രോഗവ്യാപനത്തിന്റെ യഥാർഥ തോത് നിർണയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഡബ്ല്യുഎച്ച്ഒയിലെ മുഖ്യ ശാസ്ത്രജ്ഞയും ഇന്ത്യാക്കാരിയുമായ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ലോക്ഡൗൺ ഇളവുകൾ നൽകുന്നതിന് അനുസരിച്ച് സമ്പർക്ക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറകണം. ഇത്തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ രോഗ വ്യാപനം ഗണ്യമായി വർധിക്കും.
നഗരപ്രദേശങ്ങളിൽ സമ്പർക്ക അകലം പാലിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ മാസ്കുകൾ ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം. വീട്ടിലിരുന്നുള്ള ജോലി (വർക്ക് അറ്റ് ഹോം) പ്രോത്സാഹിപ്പിക്കണം. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയപ്പോൾ രോഗവ്യാപനം വൻതോതിൽ വർധിച്ച അവസ്ഥയാണ് മറ്റുള്ള രാജ്യങ്ങളിൽ ഉണ്ടായത്. ഇത് ഇന്ത്യയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

eng­lish sum­ma­ry: Covid relax­ation: who came for­wrd with strict warn­ing to India

you may also like this video