December 5, 2022 Monday

Related news

November 24, 2022
November 14, 2022
October 12, 2022
September 10, 2022
October 22, 2021
October 12, 2021
July 6, 2021
March 29, 2021
February 22, 2021
January 10, 2021

ആരാണ് ആരോഗ്യസേതു ആപ്പ് നിര്‍മിച്ചതെന്ന് വിവരാവകാശ കമ്മിഷൻ, അറിയില്ലെന്ന വിചിത്ര മറുപടിയുമായി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2020 5:41 pm

രാജ്യത്തെ ലക്ഷക്കണകിന് ജനങ്ങളാണ് ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍, ആരോഗ്യസേതു ആപ്പിന് ആരാണ് രൂപം കൊടുത്തതെന്ന് അറിയില്ലന്ന വിചിത്ര വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കാണ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ വിചിത്ര മറുപടി.

എന്നാല്‍, മന്ത്രാലയത്തിന്റെ മറുപടി അസംബന്ധമാണെന്നും രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും നാഷണല്‍ ഇൻഫോമാറ്റിക് സെന്ററാണെന്ന് ആരോഗ്യ സേതു ആപ്പിന്റെ വെബ്സൈറ്റില്‍ പറയുന്നത്. പിന്നെയെങ്ങനെയാണ് ആപ്പിന് രൂപം നല്‍കിയവരെക്കുറിച്ച് കേന്ദ്രത്തിന് വിവരമില്ലെന്ന് പറയുന്നതെന്ന് വിവരാവകാശ കമ്മീഷൻ കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചു.

ആപ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്ന് നാഷണല്‍ ഇൻഫോമാറ്റിക്സ് സെന്റര്‍ അറിയിച്ചു. ഐടി മന്ത്രാലയം, ദേശീയ ഇ- ഗവേണൻസ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു മറുപടി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ആരാണ് ആരോഗ്യസേതു ആപ് നിര്‍മിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മിഷൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അപേക്ഷകനായ സൗരവ് ദാസ് നല്‍കിയ പരാതിയില്‍ ഇലക്ട്രാണിക്സ് മന്ത്രാലയത്തിന്റെ ചീഫ് പബ്ലിക് ഇൻഫര്‍മേഷൻ ഓഫിസറോട് കേന്ദ്ര വിവരാവകാശ കമ്മിഷൻ വിശദീകരണം തേടി. അടുത്ത മാസം 24 ന് കമ്മിഷന് മുൻപാകെ ഹാജരായി വിശദീകരണം നല്‍കണം.

ENGLISH SUMMARY: Who Cre­at­ed Aar­o­gya Setu? RTI Body Pulls Up Gov­ern­ment Over Eva­sive Reply

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.