October 6, 2022 Thursday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 25, 2022
September 24, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022

ഏറ്റവും ഗുരുതരമായ രോഗകാലം ഇനി വരാനിരിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Webdesk
ജനീവ
September 18, 2020 9:47 am

കോവിഡ് വ്യാപനത്തല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഏറ്റവും ഗുരുതരമായ രോഗകാലം ഇനി വരാനിരിക്കുന്നുവെന്നും, ആരോഗ്യപ്രവര്‍ത്തരുടെ സുരക്ഷയില്‍ സര്‍ക്കരുകള്‍ വീഴ്ച വരുത്താന്‍ പാടിലെന്നും സംഘടന ലോകരാജ്യങ്ങളോട് നിര്‍ദേശിച്ചു.

യൂറോപ്പില്‍ സ്ഥിതി ഗുരുതരമാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതള്‍ രോഗികള്‍ യൂറോപ്പിലുണ്ടാകുന്നു. കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 32 ലക്ഷം പിന്നിട്ടു. മരണം 10 ലക്ഷത്തോട് അടുക്കുന്നു. അമേരിക്കയില്‍ 69 ലക്ഷം രോഗികളും ഇന്ത്യയില്‍ 52 ലക്ഷം രോഗികളുമാണ് ഉള്ളത്.

Eng­lish sum­ma­ry: WHO giv­ing warn­ing on covid 19

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.