19 April 2024, Friday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 8, 2023
June 20, 2023
June 18, 2023

കോവാക്സിൻ കുട്ടികൾക്ക് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2021 1:27 pm

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ കുട്ടികൾക്ക് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. കഴിഞ്ഞ ദിവസമാണ് കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. ഇതിനുപിന്നാലെ യുഎസും കോവാക്സിന് അംഗീകാരം നല്‍കിയിരുന്നു.

കഴിഞ്ഞ മാസം കോവാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ടുകൊണ്ട് ലോകാരോഗ്യ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ഭാരത് ബയോടെക്കിനോട് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നു. കോവാക്സിൻ നിർമ്മാതാക്കളിൽ നിന്ന് കുട്ടികള്‍ക്ക് വാക്സിൻ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്വാമിനാഥൻ പറഞ്ഞു.

eng­lish sum­ma­ry: WHO has said it will speed up the process of admin­is­ter­ing cov­ax­in to children

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.