Web Desk

തിരുവനന്തപുരം

January 17, 2021, 8:49 am

ആരാണാ കോടിപതി? ക്രിസ്മസ് പുതുവത്സര ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിന്ന്

Janayugom Online

ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (ജനുവരി 17) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ടിക്കറ്റ് വില 300 രൂപയാണ്.

ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

eng­lish sum­ma­ry : Who is a mil­lion­aire? Christ­mas and New Year bumper lot­tery draw
you may also like this video