ഗൂഗിൾ വരെ ആദരിക്കുന്ന ഈ സുന്ദരിയെ അറിയുമോ?

Web Desk
Posted on October 17, 2017, 12:16 pm

1995ൽ വെടിയേറ്റു മരണപ്പെട്ട പോപ്പ് ഗായിക സെലെന ക്വിന്‍റനിലയ്ക്ക് ആദരമർപ്പിച്ചു ഗൂഗിൾ ഡൂഡിൽ. ഡൂഡിലിനുപുറമെ സെലെനയുടെ സ്മരണാര്‍ത്ഥം ഗൂഗിൾ ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്.

സ്വന്തം ഫാൻ ക്ലബ്ബിന്‍റെ സ്ഥാപകനായ യോളാന്‍‍‍ഡ സാൽഡിവര്‍ സെലെനയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണത്തിനു ശേഷമാണ് സെലെനയുടെ ആദ്യ ഇംഗ്ലീഷ് ആൽബമായ ‘ഡ്രീമിങ് ഓഫ് യൂ’ പുറത്തിറങ്ങുന്നത്.

പത്താമത്തെ വയസ്സിൽ സ്വന്തമായി ഒരു സംഗീതബാൻഡിനെ നയിക്കുക. ടെക്സസിലെ വിവാഹങ്ങളിലും ചെറിയ പരിപാടികളിലും സഹോദരങ്ങളോടൊപ്പം സംഗീതപരിപാടികള്‍ അവതരിപ്പിച്ച് 19-ാം വയസ്സിൽ ആദ്യത്തെ സംഗീതആൽബം പുറത്തിറക്കുക. ഇംഗ്ലീഷിലും ലാറ്റിനിലും സ്പാനിഷിലുമായി ഒരുപറ്റം മികച്ച ഗാനങ്ങൾ. ടെക്സസിലെ മെക്സിക്കൻ അമേരിക്കൻ വംശമായ ടെജാനോകളുടെ സംഗീതത്തിന് ആദ്യത്തെ ഗോള്‍ഡ് റെക്കോഡ് സ്റ്റാറ്റസ്. മികച്ച മെക്സിക്കൻ അമേരിക്കൻ ആൽബത്തിനുള്ള ഗ്രാമി അവാര്‍ഡ് എന്നിവയാണ് സെലെനയുടെ ബഹുമതികൾ.