ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തുടനീളം നടന്നത്. സർവകലാശാലയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കിടെ, സിവില്‍ വേഷത്തില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചത് ആരാണ്? ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വടി കൊണ്ട് വിദ്യാര്‍ഥികളെ തല്ലുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇത് ആരെന്ന ചോദ്യം ഉന്നയിച്ച് പ്രമുഖര്‍ തന്നെ രംഗത്തുവന്നു.
രണ്ടു വിദ്യാര്‍ഥിനികള്‍ കൂടെയുണ്ടായിരുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ മര്‍ദനത്തിന് ഇരയാവുന്ന വിഡിയോ കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതും കാണാം. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ ഉയര്‍ത്തിയ ഈ ചോദ്യത്തിന് നിരവധി പേരാണ് പ്രതികരണവുമായി വന്നത്. ആർ എസ് എസ് നേതാവ് ഭരത് ശര്‍മയാണ് സിവില്‍ വേഷത്തില്‍ പൊലീസിനൊപ്പം വന്നത് ചിലര്‍ ചൂണ്ടിക്കാട്ടി. സിവില്‍ വേഷത്തില്‍ ഒട്ടേറെ പേര്‍ പൊലീസിനൊപ്പം ഉണ്ടായിരുന്നെന്നു ചൂണ്ടിക്കാട്ടി കൂടുതല്‍ ചിത്രങ്ങള്‍ ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിവില്‍ വേഷത്തിലും ആളുകള്‍ പൊലീസിന് ഒപ്പമുണ്ടായിരുന്നെന്നും ആരെന്ന് അറിയില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ‘കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അനുവാദമില്ലാതെ ക്യാംപസിനകത്തു കയറി പൊലീസ് പെണ്‍കുട്ടികളടക്കമുളളവരെ ഭീകരമായി മര്‍ദിച്ചു. ലൈബ്രറിയിലും ശുചിമുറികളിലും കയറി അഴിഞ്ഞാടി.” വിദ്യാര്‍ഥികള്‍ പറയുന്നു.
Can anyone tell me who is this man in civil dress, with his face hidden, beating the students of Jamia, along with the police?? pic.twitter.com/1MmGukxeHB
— Markandey Katju (@mkatju) December 17, 2019
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.