Web Desk

March 14, 2020, 9:33 pm

ബ്രിട്ടനെ ചോദ്യം ചെയ്ത് ലോകാരോഗ്യസംഘടന

Janayugom Online

ലണ്ടന്‍: ബ്രിട്ടന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് ലോകാരോഗ്യസംഘടന രംഗത്ത്. കൊറോണയെ നേരിടാന്‍ ബ്രിട്ടന്‍ എന്ത് ചെയ്തുവെന്ന് ലോകാരോഗ്യസംഘടന ആരാഞ്ഞു. യൂറോപ്പ് കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ചൈന കഴി‍ഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യൂറോപ്പിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ പോരാടാന്‍ ഒരു സമഗ്ര പദ്ധതി തയാറാക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

നാം ഒരു നിര്‍ണായകഘട്ടത്തിലാണ്. ലോകത്തെ സുരക്ഷിതമാക്കാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചു. രാജ്യത്ത് എല്ലാ ആള്‍ക്കൂട്ട പരിപാടികളും റദ്ദാക്കി. പല കായികസംഗീത പരിപാടികള്‍ റദ്ദാക്കി. സംഘാടകര്‍ക്ക് ഇത് മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. രാജ്ഞിയുടെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. വൃദ്ധസദനങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

Eng­lish Sum­ma­ry: WHO ques­tions uk’s approach­es to coro­na virus

You may also like this video