കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് ‘റെംഡെസിവിർ’ നീക്കി

Web Desk
Posted on November 21, 2020, 10:52 am

കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിറിനെ നീക്കം ചെയ്ത് ലോകാരോഗ്യ സംഘടന. കോവിഡിനെതിരെ ഏതെങ്കിലും തരത്തിൽ പ്രയോജനപ്രദമായി ഈ മരുന്ന് പ്രവർത്തിക്കുന്നുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, അതിന് തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഇത്തരത്തിൽ അവ്യക്തതകളോട് കൂടി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്ക് മരുന്ന് നൽകാനാവില്ലെന്നും ആരും അത് ചെയ്യരുതെന്നും നേരത്തേ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മരുന്നുകളുടെ പട്ടികയിൽ നിന്ന് ഇതിനെ നീക്കം ചെയ്തതായും അറിയിച്ചിരിക്കുന്നത്.

പല അന്താരാഷ്ട്ര മരുന്ന് നിർമ്മാതാക്കളും ദരിദ്രരാജ്യങ്ങൾ- ഇടത്തരം രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് റെംഡെസിവിർ കാര്യമായി വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ഞങ്ങളുടെ അറിവിലുള്ളതല്ലെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Eng­lish sum­ma­ry; who removes remde­sivir from list of med­i­cines used for covid

You may also like this video;