Web Desk

ജനീവ

June 25, 2020, 10:20 am

ഓക്സിജനായി നെട്ടോട്ടം ഓടേണ്ടിവരും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Online

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യയത്തില്‍ നിര്‍ണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഓക്സിജന്‍ സിലിണ്ടറിനായി  ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്നാണ്  ലോകാരോഗ്യ സംഘടന. രോഗ പ്രതിരോധ നടപടികളില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയും പാടില്ല എന്ന് നേരത്തേ തന്നെ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. 95,27,125 പേര്‍ക്കാണ് രോഗം ബാധിച്ചത്.ലോകത്ത് ഇതുവരെ 4,84,972 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 51,75,406 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,62,116 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടൂതല്‍ മരണവും അമേരിക്കയിലാണ്

Eng­lish sum­ma­ry: WHO state­ment on covid 19

You may also like this video: