കോവിഡ് ചികിത്സ; ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നത് മരണത്തിന് കാരണമാകുമെന്ന്

Web Desk

ജനീവ

Posted on May 26, 2020, 3:15 pm

കോവിഡ്–19ന്റെ ചികിത്സയ്ക്ക് മലേറിയയ്ക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗം നിർത്തിവയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം. ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗം പലരുടെയും അന്ത്യം അടുപ്പിക്കുമെന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആർത്രൈറ്റിസ് ചികിത്സയ്ക്കാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ സാധാരണയായി ഉപയോഗിക്കുക. ഈ മരുന്ന് കോവിഡ് രോഗികളിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിക്കാറുണ്ടെന്നു വെളിപ്പെടുത്തിയതോടെ പല രാജ്യങ്ങളും മരുന്നു വലിയ തോതിൽ വാങ്ങിക്കൂട്ടിയിരുന്നു.

ബ്രസീലിന്റെ ആരോഗ്യമന്ത്രിയും ഈ മരുന്ന് ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ക്ലോറോക്വിൻ എന്ന മരുന്നും ഇതിനായി ഉപയോഗിക്കാമെന്നാണ് ബ്രസീൽ മന്ത്രി പറഞ്ഞത്. ഈ രണ്ട് മരുന്നുകൾക്കും പാർശ്വ ഫലങ്ങളുണ്ടെന്ന് ലാൻസെറ്റിന്റെ പഠനത്തിൽ പറയുന്നു. കോവിഡ്–19 രോഗം ബാധിച്ചവർക്ക് ഈ മരുന്നുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകുന്നില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, മലേറിയ ഉള്ളവർക്ക് ഈ മരുന്നുകൾ ഉപകാരപ്രദമാണെന്ന് ടെഡ്രോസ് വ്യക്തമാക്കി.

Eng­lish sum­ma­ry; WHO Stops Tri­al Of Anti-Malar­i­al Drug For COVID-19 Over Safe­ty Con­cerns

you may also like this video;