കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകും? ഇന്നറിയാം

Web Desk
Posted on August 10, 2019, 11:27 am

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുള്ള ഒഴിവില്‍ പുതിയ അധ്യക്ഷനെ ഇന്നു തീരുമാനിക്കും. ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് ഡല്‍ഹിയില്‍ ചേരും.

ദളിത് നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്ദേ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള് വാസ്‌നിക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരും പരിഗണനയിലുണ്ട്.

1970- 71 കാലത്ത് ജഗജീവന്‍ റാമിനുശേഷം ദളിത് നേതാക്കളാരും കോണ്‍ഗ്രസ് അധ്യക്ഷപദവിയിലെത്തിയിട്ടില്ല.