വിവോ ഐപിഎല്‍ 2018; ആരു ജയിക്കുമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ്

Web Desk
Posted on March 27, 2018, 3:51 pm

കൊച്ചി : വിവോ ഐപിഎല്‍ 2018, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനൊന്നാം പതിപ്പിന് ഏപ്രില്‍ 7 ശനിയാഴ്ച തുടക്കം കുറിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

കായിക പ്രേമികളെ ഒന്നാകെ ഇണക്കിച്ചേര്‍ത്തുകൊണ്ട് ഒരു ലളിതമായ ചോദ്യത്തിലൂടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് വിവോ ഐപിഎല്ലിന് പുതിയൊരു സന്ദേശത്തിന്‍റെ ദൃശ്യാവിഷ്‌കാരം ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അവതരിപ്പിച്ചു. ആരു ജയിക്കും എന്നതാണ് മലയാളത്തിലെ ചോദ്യം. തമിഴില്‍ യാരു ജയിപ്പാങ്ക, കന്നഡയില്‍ യാരു ഗെല്ലുട്ടാരെ, തെലുഗില്‍ ഏവരൂ ഗെലുസ്താരു, ഹിന്ദിയില്‍ കോന്‍ ജീതേഗാ എന്നിങ്ങനെയാണ് ചോദ്യങ്ങള്‍.

ചുരുങ്ങിയ സമയത്തിനുള്ളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 25 ലക്ഷത്തിലേറെപേര്‍ കണ്ടുകഴിഞ്ഞ ബെസ്റ്റ് വേര്‍സസ് ബെസ്റ്റ് എന്ന വിവോ ഐപിഎല്‍. ആനന്ദ ഗീതത്തിനുശേഷം എല്ലാവരുടേയും മനസില്‍ ആരു ജയിക്കും എന്ന ചോദ്യം ഉയര്‍ത്തുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്.
ഇന്ത്യയിലെ കായികപ്രേമികളുടെ വ്യത്യസ്തവും വിഭിന്നവുമായ അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ ആറു ഭാഷകളിലാണ് ഈ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയിരിക്കുന്നത്.
ബെസ്റ്റ് വേര്‍സസ് ബെസ്റ്റിന് ലഭിച്ച ജനപ്രീതിയാണ് ആരു ജയിക്കും എന്ന ദൃശ്യാവിഷ്‌കാരത്തിന് പ്രേരിപ്പിച്ചതെന്ന് ബിസിസിഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഷി പറഞ്ഞു. വിവോ ഐപിഎല്‍ 2018‑ന്‍റെ ആവേശകരമായ നിമിഷങ്ങളില്‍ സ്വയം മറന്ന് നില്‍ക്കുന്ന ആരാധകരിലേക്ക് ചാട്ടുളിപോലെയാണ് ആരു ജയിക്കും എന്ന പ്രമേയം എത്തുക.