Web Desk

ടോക്കിയോ

August 03, 2021, 11:07 pm

ടോക്കിയോ ഒളിമ്പിക്സില്‍ റഷ്യക്കാര്‍ ആര്‍ഒസി എന്ന പേരില്‍ മത്സരിക്കുന്നത് എന്തിന്?

Janayugom Online
TOKYO, JAPAN - JULY 23: Flag bearers Sofya Velikaya and Maxim Mikhaylov of Team ROC during the Opening Ceremony of the Tokyo 2020 Olympic Games at Olympic Stadium on July 23, 2021 in Tokyo, Japan. (Photo by Patrick Smith/Getty Images)

ടോക്കിയോ ഒളിമ്പിക്സില്‍ വിലക്കേര്‍പ്പെടുത്തിയിട്ടും റഷ്യയ്ക്ക് മത്സരിക്കാന്‍ അവസരം നല്‍കുന്ന നിയമമാണ് ആര്‍ഒസി. വിലക്കേര്‍പ്പെടുത്തിയെങ്കിലും ഇവിടത്തെ കായികതാരങ്ങള്‍ക്ക് ഈ നിയമം അനുസരിച്ച് മത്സരിക്കാം. എങ്ങനെയാണ് അവരുടെ താരങ്ങള്‍ക്ക് ഈ നിയമം അനുസരിച്ച് മത്സരിക്കാന്‍ കഴിയുക? എന്താണ് ആര്‍ഒസി നിയമം.

ആദ്യം 2018ലായിരുന്നു റഷ്യയ്ക്കെതിരെ ഉത്തേജകമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് നടന്ന വിന്റര്‍ ഒളിമ്പിക്‌സിലും റഷ്യക്ക് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തങ്ങള്‍ ഉത്തേജകം ഉപയോഗിച്ചെന്നും, അതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്നും താരങ്ങള്‍ ആവര്‍ത്തിച്ച് വാദിച്ചു. എന്നാല്‍ ഈ വാദത്തെ റഷ്യ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് റഷ്യ അപ്പീലിന് പോകുകയും ചെയ്തു. എന്നാല്‍ വാദം പരിഗണിച്ച ആര്‍ബിട്രേഷന്‍ കോടതി വിശ്വാസ്യയോഗ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ റഷ്യന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി പരാജയപ്പെട്ടു എന്ന് നിരീക്ഷിച്ചു.

തുടര്‍ന്ന് 2019 ഡിസംബറില്‍ റഷ്യയെ വിലക്കി. നാല് വര്‍ഷത്തേക്കായിരുന്നു ആദ്യ വിലക്ക്. ഇത് രണ്ട് വര്‍ഷമായി ചുരുക്കി. പക്ഷെ വിലക്ക് കാലാവധി ചുരുക്കിയെങ്കിലും ടോക്കിയോയില്‍ അവര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. അത്തരം സാഹചര്യത്തിലാണ് ആര്‍ഒസി നിയമം റഷ്യന്‍ താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത്.

ആര്‍ഒസി എന്നത് ടോക്കിയോ മത്സരിക്കുന്ന 335 അത്‌ലറ്റുകളുടെയും പ്രാതിനിധ്യമാണ്. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. പൂര്‍ണമായ അര്‍ത്ഥത്തിലുള്ള വിലക്കല്ലാത്തത് കൊണ്ട് റഷ്യന്‍ അത്‌ലറ്റുകള്‍ ടോക്കിയോയില്‍ പങ്കെടുക്കാം. ടീമിന്റെ പേര്, ദേശീയ ഗാനം എന്നിവ ഒളിമ്പിക്‌സില്‍ ഉണ്ടാവില്ല. റഷ്യന്‍ പതാകയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ആര്‍ഒസിയുടെ ലോഗോ. ആര്‍ഒസിയുടെ ലോഗോയായിരിക്കണം എല്ലാ കിറ്റുകളിലും ഉണ്ടാവേണ്ടത്. റഷ്യന്‍ ഒളിംപിക് കമ്മിറ്റി എന്ന് പൂര്‍ണമായി ഒന്നിലും എഴുതാന്‍ പാടില്ല. പകരം ആര്‍ഒസി എന്ന് തന്നെയാവണം ഉണ്ടാവേണ്ടത്. ഉത്തേജക വിവാദത്തില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ മത്സരിക്കാനാവുക. പതാകയുടെ നിറം മാത്രമാണ് യൂണിഫോമില്‍ ഉള്‍പ്പെടുത്താനാവുക. റഷ്യക്ക് സ്വന്തം പേരും പതാകയും ദേശീയ ഗാനവും ഉപയോഗിച്ച് മത്സരിക്കാന്‍ സാധിക്കില്ല.

പാരാലിമ്പിക് ഗെയിംസിലും റഷ്യക്ക് മത്സരിക്കാന്‍ സാധിക്കില്ല. 2022 ഡിസംബര്‍ 16നാണ് വിലക്ക് അവസാനിക്കുക. റഷ്യയുടെ വിലക്ക് പിന്‍വലിച്ച് മത്സരിക്കാന്‍ അനുവദിക്കണമെങ്കില്‍ വിലക്കിനെ മാനിക്കാന്‍ തയ്യാറാവണം. ഒപ്പം വാഡ നിയമപ്രകാരമുള്ള പിഴ അടയ്ക്കാനും തയ്യാറാവണം. വിലക്കിന്റെ കാലാവധിയില്‍ ഒളമ്പിക്‌സോ പാരാലിമ്പിക്‌സോ ഇനി ലോക ചാമ്പ്യന്‍ഷിപ്പിനോ ആതിഥേയത്വം വഹിക്കാന്‍ റഷ്യക്ക് സാധിക്കില്ല. ഈ കാലയളവില്‍ റഷ്യക്ക് ഏതെങ്കില്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കും.

Eng­lish Sum­ma­ry: Why are Rus­sians com­pet­ing in the Tokyo Olympics under the name ROC?

You may like this video also