8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022
October 16, 2022
October 15, 2022
October 15, 2022
October 14, 2022

ചോരമണക്കുന്നതല്ല, മാതൃകാ ഗ്രാമമെന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഇലന്തൂരിന്റെ ചരിത്രം

Janayugom Webdesk
October 14, 2022 9:19 am

ഇന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച പത്തനംതിട്ടയിലെ ഇലന്തൂര്‍, മുമ്പും ഒരുപാട് നാള്‍ ചരിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട നാടാണ്. കെട്ട വാര്‍ത്തകളിലൂടെയല്ല ഇലന്തൂര്‍ എന്ന നാട് അറിയപ്പെട്ടത്. ദുര്‍മന്ത്രവാദത്തിന്റെയും കൊലപാതകത്തിന്റെയും കഥകളിലൂടെ ഇന്ന് തലകുനിക്കേണ്ടിവരുന്ന ഇലന്തൂര്‍, മുമ്പ് മാതൃകാഗ്രാമമെന്ന് മഹാത്മാഗാന്ധിജി വിശേഷിപ്പിച്ച ഗ്രാമം എന്ന ഖ്യാതി നേടിയ ഗ്രാമമാണ്. മഹാത്മാഗാന്ധിജിയുടെ പേരുമായി മാത്രം കൂട്ടിവായിച്ചിരുന്ന ഇലന്തൂര്‍. 

ഇലന്തൂരും മഹാത്മാഗാന്ധിയും തമ്മിലുള്ള ബന്ധമെന്ത്?

1937 ൽ മഹാത്മാ ഗാന്ധിയുടെ തിരുവിതാംകൂർ സന്ദർശനവേളയിൽ അദ്ദേഹം ഇലന്തൂരും സന്ദർശിക്കുകയുണ്ടായി. ഖാദിയുടെയും ചർക്കയുടെയും പ്രചാരണം നടത്തണമെന്ന ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് ഗാന്ധി അനുയായിയായ ഖദർ ദാസ് ടി.പി ഗോപാലപിള്ള ഗാന്ധി ഖാദി ആശ്രമം 1941ൽ ഇലന്തൂരിൽ സ്ഥാപിച്ചു. മഹാത്മാഗാന്ധിജിയെകൂടാതെ ഗാന്ധിയന്‍ ആചാര്യ വിനോബാ ഭാവേയും ഈ സ്ഥലം സന്ദർ‍ശിച്ചിട്ടുണ്ട്.
1937ൽ ഗാന്ധി തിരുവിതാംകൂറിൽ പര്യടനം നടത്തി. ക്ഷേത്രപ്രവേശന സമരത്തിന്റെ പര്യവസാനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. “തീർത്ഥാടനം” എന്ന് വിളിക്കാൻ ഗാന്ധി ആഗ്രഹിച്ച പര്യടനത്തിനിടെ കെ കുമാറിന്റെ (കുമാർജി) ക്ഷണപ്രകാരം അദ്ദേഹം ഇലന്തൂരും സന്ദർശിച്ചു. ഇലന്തൂരിനെ ഒരു മാതൃകാ ഗ്രാമമെന്നാണ് ഗാന്ധി തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് തന്നെ ദളിതരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് ഈ മേഖലയിൽ നടത്തിയ ചരിത്രപരമായ പ്രവർത്തനങ്ങൾ അദ്ദേഹം ഉദാഹരിച്ചു. ഗാന്ധിജി തന്റെ പ്രസംഗത്തിൽ പറഞ്ഞു, “വിളംബരപ്രശ്‌നത്തിന് മുമ്പുതന്നെ തൊട്ടുകൂടായ്മയിൽ നിന്ന് നിങ്ങളുടെ സ്വന്തം മുൻകൈയിൽ നിന്ന് മുക്തി നേടിയതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഇപ്പോൾ ഈ പ്രഖ്യാപനം നിങ്ങളുടെ പ്രവർത്തനത്തിന് അംഗീകാരം നൽകുകയും നിങ്ങളുടെ പ്രവൃത്തിയെ മുഴുവൻ പേര്‍ക്കും സ്വീകാര്യമാകുകയും ചെയ്യുന്നു.
സാമുദായിക ഐക്യം ശക്തിപ്പെടുത്തുന്നതിനും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനും മേഖലയിൽ നടത്തിയ അശ്രാന്ത പരിശ്രമങ്ങളെ മഹാദേവ് ദേശിയും പ്രശംസിച്ചിട്ടുണ്ട്. തിരുവിതാംകൂർ കുമാർ, ഇളന്തൂർ ഗാന്ധി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന കുമാർജി പഴയ കാലഘട്ടത്തിലെ പ്രശസ്തനായ വ്യക്തിത്വമായിരുന്നു. മുതിർന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹം കേരളത്തിലെ ഗാന്ധിയുടെ ശിഷ്യന്മാരിലും സഹപ്രവർത്തകരിലും ഏറ്റവും അടുത്ത ആളായിരുന്നു.
സാമുദായിക സൗഹാർദം, ഹരിജൻ ഉന്നമനം, ക്ഷേത്രപ്രവേശനം എന്നിവയ്ക്കായി കുമാർജി നടത്തിയ ഉജ്ജ്വലമായ പ്രവർത്തനങ്ങളെക്കുറിച്ചാണ് മഹാത്മാവ് പരാമർശിച്ചത്. തിരുവിതാംകൂറിലെ അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പ്രധാന വ്യക്തികളായ പാണ്ഡവത്ത് ശങ്കരപ്പിള്ളയും എണ്ണക്കാട് വലിയ രാജയും നന്നായി പിന്തുണച്ചിരുന്നു. ഇളന്തൂരിലെ ഭഗവതിക്കുന്ന് ക്ഷേത്രവും തേവർ നടയും വിളംബരത്തിന് വളരെ മുമ്പേ ദലിതർക്ക് മുന്നിൽ തുറന്നിട്ടിരുന്നു. 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.