20 April 2024, Saturday

Related news

January 30, 2024
January 20, 2024
March 15, 2023
March 6, 2023
December 27, 2022
October 7, 2022
September 23, 2022
May 20, 2022
April 22, 2022
April 4, 2022

തോൽക്കുമെന്ന് അറിഞ്ഞുകൊണ്ട് എന്തിന് കോൺഗ്രസിന് സീറ്റ് നൽകണം; കെട്ടിവച്ച കാശുപോലും തിരിച്ചു ലഭിക്കില്ല: ലാലു പ്രസാദ് യാദവ്

Janayugom Webdesk
October 25, 2021 5:01 pm

ബിഹാറിൽ സഖ്യകക്ഷിയായ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കഴിവിൽ സംശയം പ്രകടിപ്പിച്ച് മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. കോൺഗ്രസ് മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റ് എന്തിന് അവർക്ക് കൊടുക്കണമെന്ന് ലാലു പ്രസാദ് യാദവ് ചോദിച്ചു. ബിഹാർ തലസ്ഥാനമായ പാട്‌നയിലേക്ക് മടങ്ങുന്നതിനു മുമ്പായി ന്യൂഡൽഹിയിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ലാലു പ്രസാദ് യാദവ്. ബിഹാർ കോൺഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസിനെ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിച്ച ലാലു കോൺഗ്രസ് മത്സരിച്ചാൽ ചിലപ്പോൾ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്ന് പറഞ്ഞു. ബിഹാറിലെ കുശേശ്വറിലും താരാപൂരിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചാണ് ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങൾ. 2020ൽ നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ കുശേശ്വരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. ഇതിനെതുടർന്ന് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ ലാലുവിന്റെ പാർട്ടിയായ ആർ ജെ ഡി തയ്യാറായില്ല. ഒക്ടോബർ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർ ജെ ഡിയും ജെ ഡി യുവിനെതിരെ മത്സരിക്കുന്നുണ്ട്.ആർ ജെ ഡിയും ബിജെപിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിനാൽ ബിഹാറിലെ 40 മണ്ഡലങ്ങളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 

Eng­lish Sum­ma­ry: Why give a seat to Con­gress know­ing it will lose; Lalu Prasad Yadav

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.