Friday
13 Dec 2019

ശശി തരൂരിനെതിരെ കേസെടുത്തു

By: Web Desk | Sunday 21 April 2019 2:56 PM IST


തിരുവനന്തപുരം:

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. വൈ ആം ഹിന്ദു എന്ന പുസ്തകത്തിന്റെ കവര്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ശശി തരൂരിനെതിരെ കേസ് എടുത്തിരിക്കുന്നത്.

‘വൈ ഐയാം എ ഹിന്ദു’ എന്ന തരൂരിന്റെ പുസ്തകത്തിന്റെ കവര്‍ പോസ്റ്ററില്‍ വച്ചതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തന്റെ സ്വകാര്യസ്വത്തായ പുസ്തകത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ബിജെപിക്ക് എന്താണ് അവകാശമെന്നായിരുന്നു തരൂരിന്റെ വാദം. ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം എന്റെ സ്വകാര്യ സ്വത്താണ്. ഞാനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാന്‍ വേണ്ടി തിരുവന്തപുരം ഡിസിസി ഇറക്കിയ പോസ്റ്ററാണത്. അതിന്റെ പേരിലാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ആ പുസ്തകം പൊതുസ്വത്തല്ല, കഴിഞ്ഞ വര്‍ഷം ജനുവരിയിലിറക്കിയ പുസ്തകമാണ്’ തരൂര്‍ പറഞ്ഞു.

‘വൈ ഐയാം എ ഹിന്ദു’ എന്ന പുസ്തകത്തിന്റെ കവര്‍ വച്ച് തരൂര്‍ പോസ്റ്റര്‍ ഇറക്കിയതാണ് യഥാര്‍ഥ വര്‍ഗീയത എന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം പ്രതികരിച്ചത്.

Related News