എന്തിനാണ്‌ ഈ ഉപ്പും മുളകും ലച്ചുവിന്‌ സോഷ്യൽ മീഡിയയിൽ ഇത്രയ്ക്ക്‌ ബൂസ്റ്റപ്പ്‌? അതിന്റെ കാരണം ഇതാണ്‌

Web Desk
Posted on January 22, 2020, 11:02 am

മലയാള ടെലിവിഷന്‍ പ്രേഗ്രാമുകളില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയാണ് ഉപ്പും മുളകും. ഇതിലെ കഥാപാത്രങ്ങളെയും എല്ലാവരും നെഞ്ചിലേറ്റിക്കഴിഞ്ഞു. ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി രുസ്തഗി ആണ്. പരമ്പരയിലെ ലച്ചുവിനെ വിവാഹത്തിനുശേഷം താരത്തെ ഇപ്പോള്‍ പരമ്പരയില്‍ കാണാറില്ല എന്ന പരാതിയാണ് ആരാധകര്‍ക്ക് ഉള്ളത്. ഹണിമൂണിനായി ദമ്പതികള്‍ ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നാണ് ഉപ്പും മുളകില്‍ പറയുന്നത്.

കുറച്ചുദിവസമായി കാത്തിരുന്ന് സഹികെട്ട ആരാധകര്‍ ജൂഹിയെ സീരിയലില്‍ നിന്ന് ഒഴിവാക്കിയോ അതോ നടി പിന്മാറിയോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ നടി പിന്മാറിയത് പോലെയാണെന്നും താരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലെച്ചുവിന്റെ വിവാഹം മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എപ്പിസോഡുകളില്‍ ഒന്നായിരുന്നു. ലച്ചുവിന്റെ വരനായി എത്തിയത് നിരവധി വേദികളില്‍ അവതാരക വേഷത്തില്‍ തിളങ്ങിയ ഡെയിന്‍ ഡേവിസ് ആയിരുന്നു.

Watch video