രാവിലെ ഒരു ഗ്ലാസ്സ് കട്ടൻകാപ്പി ശീലമാക്കിയ ആളാണോ നിങ്ങൾ? തീര്‍ച്ചയായും നിങ്ങള്‍ ഇതറിയണം

Web Desk
Posted on April 29, 2019, 12:53 pm

കട്ടിലിൽ നിന്നും എഴുന്നേറ്റപാടെ ചിലർ ആദ്യം ചെയ്യുന്നത് ചൂടോടെ ഒരു കട്ടൻ കാപ്പി കുടിക്കുകയാകും. ഇങ്ങനെ ഒരു കാപ്പി ഒരു ദിവസം കിട്ടിയില്ലെങ്കിലാകട്ടെ, ആ ദിവസം തന്നെ അങ്ങ് പോയി എന്നാണ് ചിലരുടെ ഭാവം. ഇത്തരക്കാർ അറിയുന്നുണ്ടോ ഒരു കാപ്പിയിലൂടെ ശരീരത്തിന് സംഭവിക്കുന്ന ദോഷം എന്താണ് എന്ന്.

ചൂട് കട്ടൻ കാപ്പിയോ, പാൽ ചേർത്ത കാപ്പിയോ നമ്മളുടെ വെറും വയറ്റിലേക്ക് എത്തുമ്പോൾ അറിയുക, കാപ്പിയിലെ കഫീന്‍ എന്ന രാസവസ്തു ശരീരത്തില്‍ ആസിഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് വയറിന്റെ ആന്തരിക ലൈനിങ്ങില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ദഹനപ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം.ചിലർക്ക് അത് മറ്റു ആഹാരപദാർത്ഥങ്ങൾ ഉള്ളിൽ ചെല്ലുമ്പോൾ മനം പുരട്ടുകയും ഛർദ്ദിക്കാൻ ഉള്ള പ്രവണത കൂട്ടുകയും ചെയ്യും.

മള്‍ട്ടി ഗ്രെയ്ന്‍ ബിസ്കറ്റ് , അല്ലെങ്കില്‍കുതിര്‍ത്ത ആല്‍മണ്ട് തുടങ്ങിയവ വെറും വയറ്റില്‍ ആദ്യം കഴിച്ച ശേഷം കോഫി കുടിച്ചാൽ നിങ്ങളുടെ ആ ദിവസത്തിനു വലിയ കുഴപ്പം ഉണ്ടാകില്ല എന്ന് വേണം ആദ്യം മനസിലാക്കാൻ. മാത്രമല്ല മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഒരിക്കലും വെറും വയറ്റില്‍ കോഫി കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയ്ക്കാനും കഫീന്‍ കാരണമാകുന്നുണ്ട്. ഇത് ക്ഷീണം ഉണ്ടാക്കിയേക്കാം. ജിമ്മില്‍ വര്‍ക്ക്‌ഔട്ട്‌ ചെയ്യാന്‍ പോകുന്നതിനു മുന്‍പും കോഫി കുടിച്ചിട്ട് പോകുന്നത് ഒഴിവാക്കുന്നതാകും നല്ലത്.