25 April 2024, Thursday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023

മിശ്രവിവാഹത്തിൽ രജിസ്റ്റർ ചെയ്ത കേസ് എന്ത് കൊണ്ട് റദ്ദ് ചെയ്യുന്നില്ല

Janayugom Webdesk
അഹമ്മദാബാദ്
September 10, 2021 10:27 pm

മിശ്രവിവാഹത്തില്‍ രജിസ്റ്റർ ചെയ്ത കേസിലെ ക്രിമിനൽ നടപടികൾ എന്തു കൊണ്ടാണ് റദ്ദാക്കാത്തതെന്ന് വിശദീകരിക്കാൻ ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഭർത്താവിനെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്ത്രീയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

യുവതിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഭർത്താവിനും മാതാപിതാക്കൾക്കും വിവാഹം നടത്തിയ പുരോഹിതന്മാർക്കും എതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ താൻ ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സ്ത്രീ കോടതിയെ സമീപിക്കുകയായിരുന്നു.

മത സ്വാതന്ത്ര്യ ഭേദഗതി നിയമ പ്രകാരം ഗുജറാത്ത് സർക്കാർ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിതെന്നതും ശ്രദ്ധേയമാണ്. ബലാത്സംഗക്കുറ്റവും ഇവരുടെ ഭർത്താവിനെതിരെ ഗുജറാത്ത് പൊലീസ് ചുമത്തിയിട്ടുണ്ട്.

ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ അല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങൾക്ക് നിയമത്തിലെ വ്യവസ്ഥകൾ ബാധകമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത്തരം വിവാഹങ്ങളെ നിയമവിരുദ്ധമായ മതപരിവർത്തനത്തിനുള്ള വിവാഹങ്ങൾ എന്ന് വിളിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

 

Eng­lish Sum­ma­ry: Why the case reg­is­tered in inter caste mar­riage is not cancelled

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.