പിഎസ് സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Web Desk
Posted on July 24, 2019, 12:12 pm

തിരുവനന്തപുരം: പിഎസ് സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലാത്ത ആരോപണങ്ങളിലൂടെ യുവജനങ്ങളെ ആശങ്കയിലാക്കുകയാണ്.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിന്റെഭാഗമാണ്പിഎസ് സിയെപ്പറ്റി കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത്. വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും പിഎസ് സിയും തയ്യാറാണ്. പി എസ് സി പരീക്ഷാനടത്തിപ്പില്‍ ഒരു തരത്തിലെ ക്രമക്കേടുമില്ല.
കേരളത്തിലെ മുന്‍നിരയിലുള്ള കോളജുകളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളജ്. മികവിന്റെ നിരവധി റെക്കോര്‍ഡുകളുള്ള കോളജിനെ നശിപ്പിക്കാനായി ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പരഞ്ഞു. കോളജുകളില്‍ ഒരുവിധ അക്രമങ്ങളും അനുവദിക്കില്ല. കോളജിനെ തകര്‍ക്കാനുള്ള നീക്കം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പിണറായി പറഞ്ഞു.
നിസാന്‍ കമ്പനി കേരളം വിടുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.