September 29, 2022 Thursday

Related news

September 26, 2022
August 6, 2022
July 15, 2022
July 5, 2022
January 30, 2022
January 25, 2022
January 7, 2021
January 1, 2021
June 5, 2020
June 5, 2020

ആഫ്രിക്കൻ വംശജന്റെ കൊലപാതകം; യുഎസിൽ വ്യാപക പ്രതിഷേധം

Janayugom Webdesk
മിന്നെപോളിസ്
May 30, 2020 9:32 pm

അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ ആഫ്രിക്കൻ‌ വംശജനായ ജോർജ്ജ് ഫ്ലോയിഡിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ വ്യാപക പ്രതിഷേധം. ഡെട്രോയിറ്റിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 19 കാരൻ കൊല്ലപ്പെട്ടു. സംഭവത്തിന് കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.

പ്രതിഷേധങ്ങൾ പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും സംഭവം നടന്ന് നാലാം ദിവസം രാത്രിയും പ്രതിഷേധം തുടരുകയാണ്.
തിങ്കളാഴ്ചയാണ് മിന്നെപോളിസിൽ വച്ച് ആഫ്രിക്കൻ വംശജനായ ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ നിലത്തുകിടത്തി കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയത്. എനിക്ക് ശ്വാസംമുട്ടുന്നു എന്ന ഫ്ലോയിഡിന്റെ നിലവിളി അമേരിക്കയിലാകെ അലയടിക്കുകയാണ്.

Eng­lish sum­ma­ry:Wide spread protests in the US.

Yiu may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.