September 26, 2022 Monday

Related news

July 7, 2022
June 24, 2022
June 19, 2022
June 19, 2022
June 15, 2022
June 10, 2022
May 16, 2022
May 5, 2022
May 2, 2022
April 25, 2022

2021 പകുതിവരെ കോവിഡ് വാക്സിൻ പ്രചാരത്തിലാകില്ല; ലോകാരോഗ്യ സംഘടന

Janayugom Webdesk
ജനീവ
September 5, 2020 9:38 am

കോവിഡ് വാക്സിൻ 2021 പകുതിവരെ പ്രചാരത്തിലാകുമെന്ന് കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്സിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. ലോകാരോഗ്യ സംഘടനയുടെ പരിശോധനകളിൽ ഇതുവരെ ഒരു രാജ്യത്തിന്റെയും വാക്സീൻ പൂർണമായും ഉപയോഗപ്രദമായിട്ടില്ലെന്നും വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.

മനുഷ്യരിൽ പരിശോധന നടത്തി രണ്ടു മാസം തികയുന്നതിനു മുൻപുതന്നെ റഷ്യ കോവിഡ് വാക്സീൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു. യുഎസ് പൊതുആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫൈസർ കമ്പനിയും ഒക്ടോബർ അവസാനത്തോടെ വാക്സീൻ ഉപയോഗ യോഗ്യമാകുമെന്ന് അറിയിച്ചു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോവിഡ് വലിയ ഘടകമാകുമെന്ന വിലയിരുത്തലിലാണിത്. അടുത്തവർഷം പകുതി വരെ കോവിഡ് വാക്സീന്റെ വ്യാപകമായ ഉപയോഗം ഉണ്ടാകുമെന്ന് കരുതാനാകില്ലെന്ന് ഹാരിസ് യുഎന്നിൽ അറിയിച്ചു. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ദൈർഘ്യമേറിയതായിരിക്കും. കാരണം വാക്സീൻ എത്രത്തോളം സുരക്ഷിതമാണെന്നു കണ്ടെത്തേണ്ടതുണ്ട് എന്നും ഹാരിസ് പറയുന്നു.

Eng­lish sum­ma­ry; Wide­spread Covid Vac­ci­na­tion Not Expect­ed Until Mid­dle Of Next Year: WHO

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.