19 April 2024, Friday

കാറ്റിലും മഴയിലും കുട്ടനാട്ടിൽ വ്യാപക കൃഷിനാശം

Janayugom Webdesk
കുട്ടനാട്
October 9, 2021 6:04 pm

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും കുട്ടനാട്ടിൽ വ്യാപക കൃഷി നാശം. രണ്ടാം കൃഷിക്ക് പാകമായ ചമ്പക്കുളം പഞ്ചായത്തിലെ പാടങ്ങളായ ഉന്തർവേലി നന്തിനാട്ട് വരമ്പിനകത്ത് 103 ഏക്കറും പാട്ടത്തി വരമ്പിനകത്ത് 70 ഏക്കറും ചെറുകോട്ട് 300 ഏക്കറും കൃഷി നശിച്ചു. ഈ പാടങ്ങളിൽ അടിയന്തിരമായി വെള്ളം വറ്റിക്കുവാനും നഷ്ട്ട പരിഹാരം നൽകുവാനും നടപടി സ്വീകരിക്കണമെന്ന് സിപിഐ കുട്ടനാട് മണ്ഡലം കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കൃഷി നാശമുണ്ടായ പാടശേഖരങ്ങൾ സിപിഐ മണ്ഡലം സെക്രട്ടറി കെ ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി വിശ്വംഭരൻ, സിപിഐ നേതാക്കളായ ബി ലാലി, കെ വി ജയപ്രകാശ്, ഓമനക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജ, ഗ്രാമ പഞ്ചായത്ത് അംഗം റോസമ്മ ജോസഫ് എന്നിവർ നാശ നഷ്ടമുണ്ടായ പാടശേഖരങ്ങൾ സന്ദർശിച്ചു. പാടശേഖര സമിതി ഭാരവാഹികളായ രഘുനാഥപിള്ള, തുളസിദാസ്, വിജയകുമാർ, ജോസി ആന്റണി തുടങ്ങിയവർ സിപിഐ നേതാക്കളുമായി ചർച്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.