15 April 2024, Monday

Related news

April 14, 2024
April 14, 2024
April 14, 2024
April 13, 2024
April 13, 2024
April 12, 2024
April 11, 2024
April 11, 2024
April 10, 2024
April 10, 2024

ബിജെപി വക്താവ് പ്രവാചകനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പരക്കെ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
June 5, 2022 4:31 pm

എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും മത വ്യക്തിത്വകങ്ങളേയും അധിക്ഷേപിക്കുന്നതിനെ അപലപിക്കുന്നുവെന്നും ബിജെപി. മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നുപുര്‍ ശര്‍മ നടത്തിയ വിദ്വേഷ പ്രചാരണത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെയാണ് ബിജെപിയുടെ പുതിയ പ്രസ്താവന.ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ എല്ലാ മതങ്ങള്‍ക്കും പരിണാമം സംഭവിച്ചിട്ടുണ്ടെന്നും എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ബിജെപി പറഞ്ഞുഇന്ത്യയുടെ ആയിരം വര്‍ഷത്തെ ചരിത്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പരിണാമം സംഭവിച്ചിട്ടുണ്ട്.

ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബിജെപി ശക്തമായി അപലപിക്കുന്നു,’ ബിജെപി പ്രസ്താവനയില്‍ പറഞ്ഞു.ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതിനെ ബിജെപി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബിജെപി വ്യക്തമാക്കിഅടുത്തിടെ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ മുഹമ്മദ് നബിയെയും പത്നിമാരെയും അവഹേളിച്ച് സംസാരിച്ചിരുന്നു.

ഇതിന് പിന്നാലെ കാന്‍പൂരില്‍ പ്രതിഷേധം ശക്തമായിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി പരേഡ് മാര്‍ക്കറ്റില്‍ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുകയും മറ്റുള്ളവരെ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.നുപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ശര്‍മയ്ക്കെതിരെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശര്‍മ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു സംഘം പ്രതിഷേധിച്ചത്. അതേസമയം നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം ചാനലിന്റേതല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു.

Eng­lish Sum­ma­ry: Wide­spread protest over BJP spokesper­son­’s remarks against the Prophet

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.