യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ വ്യാപകപ്രതിഷേധം. എല്ലാ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധമാണ് നടന്നത്. കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, യുവജന ‑വിദ്യാർത്ഥികൾ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് പേർ ഓരോ പ്രതിഷേധത്തിലും അണിനിരന്നു. ഇടതുപാർട്ടികളുടെയും ഐപ്‌സോയുടെയും നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം നീലോത്പൽബസു, സുചേത് ഡേ (സിപിഐ(എംഎൽ) ലിബറേഷൻ), ആർ കെ ശർമ്മ (എസ്‌യുസിഐ), ലീന, പുണ്യവതി, ജെ എസ് മജുംദാർ, നരേന്ദ്ര ശർമ്മ തുടങ്ങിയവർ സംസാരിച്ചു. ഐപ്‌സോ ജനറൽ സെക്രട്ടറിമാരായ പല്ലബ്സെൻഗുപ്ത, ആർ അരുൺകുമാർ എന്നിവർ ആമുഖപ്രഭാഷണം നടത്തി. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രംപിന്റെ സന്ദര്‍ശനത്തിനെതിരായി നിരവധി പുരോഗമന ബഹുജന സംഘടനകളും വിദ്യാര്‍ഥി-യുവജന സംഘടനകളും രംഗത്തെത്തിയിരുന്നു.
രാജ്യത്തെ വിവിധനഗരങ്ങളിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. ട്രംപിന് സ്വീകരണമൊരുക്കുന്നതില്‍ പ്രതിഷേധിച്ച് അഹമ്മദാബാദിലെ അക്കാദമിക് പണ്ഡിതരും കലാകാരന്മാരും എഴുത്തുകാരും വിദ്യാര്‍ഥികളുമടക്കം 170 പേര്‍ തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. ഇന്ത്യാവിരുദ്ധ നിലപാടാണ് ട്രംപ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും ‘നമസ്‌തേ ട്രംപ്’ പോലെയുള്ള സ്വീകരണപരിപാടി യുഎസ് പ്രസിഡന്റ് അര്‍ഹിക്കുന്നില്ലെന്നും തുറന്ന കത്തില്‍ അക്കാദമിക് പണ്ഡിതര്‍ ചൂണ്ടിക്കാട്ടി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.