മാനന്തവാടി മൈസൂർ റോഡിൽ നോർത്ത് വയനാട് വനം ഡിവിഷൻ ഓഫിസിന് മുമ്പിൽ റോഡരികിൽ പെട്ടിക്കടയിൽ കച്ചവടം നടത്തി ഉപജീവനം കഴിയുന്ന വിധവയായ വിട്ടമ്മയുടെ കട കഴിഞ്ഞ ദിവസം രാത്രിയിൽ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കിയ നടപടി പ്രതിഷേധർഹർമാണന്നും ഇത് ഡി.എഫ്.ഒ യുടെ പദവിക്ക് ചേർന്ന നടപടിയല്ലന്നും സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.കാലങ്ങളായി മൈസൂർ റോഡിൽ പൊതുമരത്ത് വകുപ്പിന്റെ റോഡ് അരികിൽ ഇവർ കച്ചവടം നടത്തുന്നുണ്ട്.
ഇവരുടെ ഉപജീവന മർഗ്ഗമെന്നത് ഈ പെട്ടി കടയിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് റോഡരികിലെ കട ഡിഎഫ്ഒയുടെ നേതൃത്വത്തിൽ തകർത്തത്. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും കട പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ വി.വി ആന്റണി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, കെ.പി വിജയൻ, എം ബാലകൃഷ്ണൻ, കെ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനോശ്ബാബു, ടി.മണി, ഗോപികാട്ടിക്കുളം, ഷിലാ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
English Summary: widows shop demolished by north wayanad dfo