October 1, 2022 Saturday

ഭര്‍ത്താവ് ക്വാറന്റൈനില്‍; ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

Janayugom Webdesk
ഭോപ്പാൽ
May 26, 2020 6:23 pm

ഭര്‍ത്താവ് ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി പോയി. മധ്യപ്രദേശിലെ ചത്തർപൂർ ജില്ലയിലാണ് സംഭവം. അതിഥി തൊഴിലാളിയായ 50 കാരനാണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.

ദില്ലിയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ മെയ് 19 നാണ് ശ്രമിക് സ്പെഷ്യൽ ട്രെയിനിൽ മുണ്ടേരി ഗ്രാമത്തിൽ തിരിച്ചെത്തിയത്. ശേഷം ഇയാള്‍ ഹോം ക്വാറന്‍റീനിൽ കഴിയുകയായിരുന്നു. ഇയാളുടെ ഒപ്പം ദില്ലിയിലായിരുന്നു ഭാര്യയും മൂന്ന് കുട്ടികളും താമസിച്ചിരുന്നത്.

എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് കുട്ടികള്‍ക്കൊപ്പം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. മെയ് 24 നാണ് വീട്ടില്‍ നിന്ന് ഭാര്യ ഇറങ്ങിപ്പോയതായി ഇയാള്‍ മനസ്സിലാക്കുന്നത്. ഇയാൾ കിടന്നിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഭാര്യ പോയത്. രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യ ഇല്ലെന്ന് മനസ്സിലായ ഇദ്ദേഹം തിരച്ചില്‍ ആരംഭിക്കുകയും ശേഷം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.