കൂട്ടുകാർ ചേർന്ന് ഭാര്യയെ പീഡിപ്പിച്ചു, തടയാനെത്തിയ ഭർത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

Web Desk
Posted on October 31, 2019, 7:10 pm

മധ്യപ്രദേശ്: സുഹൃത്തുക്കള്‍ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ചു. നര്‍വദ എന്ന യുവാവിനെയാണ് സുഹൃത്തുക്കളായ സുനില്‍ ഖുഷ്വാല, മനോജ് ഐര്‍വാര്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലാണ് സംഭവം.

മദ്യപിക്കാനായി നര്‍വദയുടെ വീട്ടിലെത്തിയതായിരുന്നു സുഹൃത്തുക്കൾ. എന്നാൽ അമിത അളവില്‍ മദ്യം നല്‍കി നര്‍വദയെ മയക്കിയശേഷം സുഹൃത്തുക്കൾ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് ഉണര്‍ന്ന നര്‍വദ സുഹൃത്തുക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മനോജ് ഐര്‍വാര്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുന്നത്. സംഭവത്തില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് ഒളിവിൽപോയ പ്രതികള്‍ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.