Web Desk

ന്യൂഡല്‍ഹി

January 04, 2021, 5:50 pm

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഭാര്യ; പിന്നാലെ ജീവനൊടുക്കാന്‍ ശ്രമം

Janayugom Online

ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി ആത്മത്യയ്ക്ക് ശ്രമിച്ചു. മുപ്പത്തിയാറുകാരിയായ യുവതി ഫേസ്ബുക്ക് അക്കൗണ്ടില്‍ കൊലപ്പെടുത്തിയ വിവരം പോസ്റ്റ് ചെയ്ത ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാട്കയ്ക്ക് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുകയായിരുന്നു ഇവര്‍. പോസ്റ്റ് കണ്ട ഇവരുടെ അയല്‍വാസിയും വാടക വീടിന്റെ ഉടമയുമാണ് പൊലീസില്‍ വിവരം അറിയിച്ചത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതായി പൊലീസ് പറയുന്നു. 

കൂടാതെ അപ്പാര്‍ട്ട്മെന്റിന്റെ തറയിലും ചുവരുകളിലും രക്തക്കറയുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ശരീരത്തില്‍ കുത്തേറ്റ മുറിവുകളും ഉണ്ടായിരുന്നു. ഭാര്യയെ അബോധവസ്ഥയില്‍ മൃതദേഹത്തിനരികില്‍ കട്ടിലിലാണ് കണ്ടെത്തിയത്. ഇവര്‍ ഇപ്പോള്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഉജ്ജൈന്‍ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇന്‍ഷുറന്‍സ് കമ്പനിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇവര്‍ തമ്മിള്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. 

ENGLISH SUMMARY:wife killed her hus­band and tried to com­mit sui­cide by post­ing on Facebook
You may also like this video