Web Desk

ചെന്നൈ

November 23, 2020, 2:53 pm

ദീപാവലിക്ക് വീട്ടില്‍ വരാന്‍ സാധിക്കാത്തതിനെ ചൊല്ലി തര്‍ക്കം; ഭാര്യ വീട് വിട്ടുപോയി , പൊലീസുകാരന്‍ ജീവ നൊടുക്കി

Janayugom Online

ദീപാവലിക്ക് വീട്ടില്‍ വരാന്‍ സാധിക്കാത്തതിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട പൊലീസുകാരന്‍ ജീവനൊടുക്കി. ഗണേഷിനെ(28)യാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലെ അംബത്തൂരിലാണ് സംഭവം നടന്നത്. നവംബര്‍ 14ന് ദീപാവലി ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്താമെന്ന് ഭാര്യ തമിഴരസിക്ക് ഗണേഷ് വാക്കു കൊടുത്തിരുന്നു. എന്നാല്‍ അന്നേ ദിവസം ഗണേഷന് വീട്ടില്‍ വരാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയുമായിരുന്നു. വെള്ളിയാഴ്ച ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാന്‍ ഗണേഷന്‍ പോയിരുന്നെങ്കിലും ഭാര്യ തിരികെ വരാന്‍ തയ്യാറല്ലായിരുന്നു. ഇതേ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗണേഷിനെ രക്ഷിക്കാനായില്ല. സ്‌പെഷ്യല്‍ പൊലീസ് 13-ാം ബറ്റാലിയനിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. 

ENGLISH SUMMARY:wife left home police­man made suicide
You may also like this video