25 April 2024, Thursday

Related news

April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 14, 2024
April 7, 2024
April 6, 2024

മദ്യത്തില്‍ വിഷം കലക്കി നല്‍കി ഭാര്യ; ഭര്‍ത്താവും സുഹൃത്തും മരിച്ചു

Janayugom Webdesk
ചെന്നൈ
February 17, 2023 11:16 am

ഭാര്യ വിഷംകലര്‍ത്തി നല്‍കിയ മദ്യം കഴിച്ച് ഭര്‍ത്താവുംസുഹൃത്തും മരിച്ചു. ചെന്നൈക്കുസമീപം മധുരാന്തകത്തിലുള്ള കവിതയാണ് ഭര്‍ത്താവ് സുകുമാറിനാണ് (27) മദ്യത്തില്‍ വിഷംകലര്‍ത്തി നല്‍കിയത്. ഇത് കഴിച്ച സുകുമാറും സുഹൃത്തും ബിഹാര്‍ സ്വദേശിയായ ഹരിലാലുമാണ് (43) കുഴഞ്ഞുവീണ് മരിച്ചത്. വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്നാണ് കവിത ഭര്‍ത്താവിന് വിഷംനല്‍കാന്‍ തീരുമാനിച്ചത്. ഇറച്ചിക്കോഴിക്കടയില്‍ ജോലിചെയ്യുന്ന സുകുമാറും സ്ഥാപനത്തിലെ ജീവനക്കാരിയായ കവിതയും തമ്മില്‍ വഴക്ക് പതിവായിരുന്നു.

കവിതയും സഹപ്രവര്‍ത്തകനും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയാണ് ഇവര്‍ തമ്മില്‍ തര്‍ക്കം. മൂന്നുമാസംമുമ്പ് ഇരുവരും പിരിഞ്ഞു താമസിച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധുക്കള്‍ ചേര്‍ന്ന് ഒരുമിപ്പിക്കുകയായിരുന്നു. എന്നാല്‍ വീണ്ടുംവഴക്കായി. ഇതോടെ സുകുമാറിനെ മദ്യത്തില്‍ വിഷംകൊടുത്ത് കൊലപ്പെടുത്താന്‍ കവിത തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുകുമാറിന്റെ സഹോദരന്‍ മണിയെ സമീപിച്ചാണ് മദ്യംവാങ്ങിയത്. മദ്യംവാങ്ങാന്‍ സുകുമാര്‍ ആവശ്യപ്പെട്ടുവെന്നാണ് മണിയോട് കവിത പറഞ്ഞത്. രണ്ടുകുപ്പി മദ്യം വാങ്ങി കവിത അതില്‍ ഒന്ന് മണിക്കു നല്‍കി.

മറ്റൊരു കുപ്പിയിലെ മദ്യത്തില്‍ സിറിഞ്ചും സൂചിയുമുപയോഗിച്ച് വിഷംകുത്തിവെച്ചു. പിന്നീട് സുഹൃത്ത് നല്‍കിയതാണെന്ന് പറഞ്ഞ് കുപ്പി സുകുമാറിന് നല്‍കി. ഇയാള്‍ കടയില്‍ പോയി ഹരിലാലിനൊപ്പം മദ്യപിക്കുകയും അധികംവൈകാതെ ഇരുവരും കുഴഞ്ഞുവീഴുകയുമായിരുന്നു. അതേസമയം രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. രക്തത്തില്‍ വിഷംകലര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 

Eng­lish Summary;Wife mixed poi­son with alco­hol; Her hus­band and friend died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.