30000 രൂപ ചെലവാക്കി വീട്ടിലെത്തിയ ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ, ഒടുവിൽ പോലീസ്‌ ഇടപെട്ടു, പക്ഷെ

Web Desk

ത്രിപൂര

Posted on May 14, 2020, 1:49 pm

അസമിൽ നിന്നും മുപ്പതിനായിരം രൂപ വാടകയ്ക്ക് കാറില്‍ ത്രിപുരയില്‍ നാട്ടില്‍ എത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. ഭാര്യ സഹോദരനെ കാണുവാന്‍ വേണ്ടി ഭാര്യ പിതാവിനൊപ്പം അസമിലെ സിലാപത്തറിൽ പോയ ഗോബിന്ദ (37) ആണ് ലോക്ക് ഡൗണില്‍പ്പെട്ട് കുടുങ്ങി പോയത്. ലോക്ക് ഡൗണ്‍ നീണ്ടു പോകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് മുപ്പതിനായിരം രൂപയ്ക്ക് കാര്‍ വാടകയ്ക്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അടുത്ത സംസ്ഥാനത്തുനിന്ന് വന്നതിനാല്‍ കോവിഡ് പരിശോധനയ്ക്ക് ഇരുവരും വിധേയരായിരുന്നു. പരിശോധനയില്‍ നെഗറ്റീവ് ആയതിനാല്‍ ഇവരെ ആരോഗ്യവകുപ്പ് അധികൃതർ വീട്ടിൽ പോകാൻ അനുവദിച്ചിരുന്നു.

പോലീസിനൊപ്പം വീട്ടിലെത്തിയ ഗോബിന്ദയെ ഭാര്യ വീട്ടില്‍ കയറ്റുവാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. വീട്ടില്‍ രോഗിയായ അമ്മയും കുട്ടികളും ഉള്ളതിനാല്‍ വീട്ടില്‍ കയറ്റുവാന്‍ കഴിയില്ലെന്ന് അറിച്ചത്. വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നതായി ഗോബിന്ദയുടെ ഭാര്യ പോലീസിനോട് പറഞ്ഞു. ഗോബിന്ദയ്ക്ക് വൈറസ് ബാധയുണ്ടെങ്കിൽ തന്നെയും ക്വാറന്റീനിൽ ആക്കുമെന്നാണ് ഭാര്യ ഉന്നയിക്കുന്ന വാദം. ഗോബിന്ദ വീട്ടില്‍ കയറുന്നതിനെ എതിര്‍ത്ത് അയല്‍ക്കാരും രംഗത്തെത്തിയിരുന്നു. പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഗോബിന്ദയുടെ ഭാര്യയെ ഉൾപ്പെടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗോബിന്ദയെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.

Eng­lish sum­ma­ry: Wife not allowed hus­band get­ting into the house dur­ing lock­down

YOU MAY ALSO LIKE THIS VIDEO